വനിതാ ഡ്രൈവര്‍മാരുമായി അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ സൂക്ഷിക്കുക, അവര്‍ ഒരിക്കലും അപകടത്തിന് തങ്ങളാണ് കാരണക്കാരെന്നു സമ്മതിക്കില്ല തെറ്റ് വരുടെ ഭാഗത്താണെങ്കില്‍ കൂടിയും. പുരുഷന്മാരെ വെച്ച് നോക്കുമ്പോള്‍ ഇരട്ടിയോളം സ്ത്രീകളും വാഹനാപകടങ്ങള്‍ ഉണ്ടായത് തങ്ങളുടെ പിഴവ് കൊണ്ടല്ലെന്ന് വാദിക്കുന്നവരാണ്. ബ്രിട്ടനില്‍ നടന്ന വാഹനാപകട്ന കേസുകള്‍ പരിശോധിച്ചപ്പോള്‍ കാണാന്‍ കഴിഞ്ഞത് 78 ശതമാനത്തിലധികം സ്ത്രീകളും തങ്ങളുടെ പിഴവ് നിഷേധിക്കുന്നതാണ്, അതേസമയം 47 ശതമാനം പുരുഷന്മാര്‍ മാത്രമാണ് തങ്ങള്‍ക്കു പറ്റിയ വീഴ്ച നിഷേധിക്കുന്നത്.
അഞ്ചില്‍ ഓരോ സ്ത്രീയും അപകടത്തിന് തങ്ങളുടെ കാറിനെ പഴിക്കുമ്പോള്‍ മൂന്ന് പേര്‍ കാലവസ്ഥയുടെയും റോഡിന്റെയും മേല്‍ കുറ്റം ആരോപിക്കുന്നവരാണ്. മുക്കാല്‍ ഭാഗം സ്ത്രീകളും മറ്റു ഡ്രൈവറുടെ മേല്‍ കുറ്റമാരോപിക്കുമെന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് ഹാള്‍ ഫോര്‍ദ്സ് മോട്ടോരിംഗ് ചെയിന്‍ ഫൌണ്ടാണ്. കാറിന്റെ മുന്‍ വശമാണ് എവിടെയെങ്കിലും പോയി ഇടിച്ചു അപകടമുണ്ടാക്കുന്നതെങ്കില്‍ പോലും സ്ത്രീകള്‍ അതവരുടെ കുഴപ്പം കൊണ്ടെല്ലെന്നു വാദിച്ചു ജയിക്കുന്നവരാന് അതേസമയം പുരുഷന്മാരില്‍ പലരും തെറ്റ് സ്വയം ഏറ്റെടുക്കുന്നു.
പോലീസിന്റെ പിടിയില്‍ പെട്ടാല്‍ പോലും 30 ശതമാനം സ്ത്രീകളും ശിക്ഷയില്‍ നിന്നും രക്ഷപ്പെടാന്‍ പലതരത്തിലുള്ള ന്യായങ്ങളും നിരത്തുമെന്നും പുരുഷന്മാരില്‍ 5 ശതമാനം പേര്‍ മാത്രമാണ് ഇത്തരത്തില്‍ പോലീസിനോട് വദിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഗതികളുടെ കിടപ്പ് ഇങ്ങനെയൊക്കെ തന്നെയാണെങ്കിലും സ്ത്രീകളെക്കാള്‍ ഇരട്ടി പുരുഷന്മാര്‍ സ്പീഡ് ലിമിറ്റ് മറികടന്ന് വാഹനമോടിക്കുന്നുണ്ടെന്നും അതില്‍ 70 ശതമാനം പുരുഷ ഡ്രൈവര്‍മാരും മാരകമായ അപകടങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും കണക്കുകള്‍ തെളിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല