മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിച്ചു. എഎ ഇന്‍ഡെക്‌സ് പ്രകാരം ഏറ്റവും അധികം പ്രീമിയം വര്‍ദ്ധനവുണ്ടായിരിക്കുന്നത് ചെറുപ്പക്കാരായ ഡ്രൈവര്‍മാര്‍ക്കാണ്. കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ വാര്‍ഷിക അടവു നോക്കിയാല്‍ പ്രതിവര്‍ഷം 5.2 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍, 23നും 29നും മധ്യേ പ്രായത്തിലുള്ള ഡ്രൈവര്‍മാര്‍ക്ക് 6.2 ശതമാനത്തിന്റെ പ്രീമിയം വര്‍ദ്ധനവ് വരെ ഉണ്ടായിട്ടുണ്ട്.
തുച്ഛമായ തുകയ്ക്ക് കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ലഭിച്ചിരുന്ന സമയം അവസാനിച്ചെന്നും, വില വര്‍ദ്ധനവ് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്നും എഎ ഇന്‍ഷുറന്‍സ് ഡയറക്ടര്‍ ജാനറ്റ് കോണര്‍ പറഞ്ഞു.
ഇക്കഴിഞ്ഞയിടക്ക് നടന്ന ബജറ്റില്‍ ചാന്‍സിലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ ഇന്‍സുറന്‍സ് പ്രീമിയം ടാക്‌സ് വര്‍ദ്ധിപ്പിച്ചതും പ്രീമിയം തുകയില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണാമയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല