1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2012

ന്യൂഡല്‍ഹി: ഇന്ധന വിലക്കയറ്റവും പലിശ നിരക്കിലെ വര്‍ധനവും വാഹന വ്യവസായ രംഗത്തിനു ഭീഷണി ഉയര്‍ത്തിയെങ്കിലും കഴിഞ്ഞ മാസം വില്‍പനയില്‍ വര്‍ധന കൈവരിക്കാന്‍ കമ്പനികള്‍ക്കു കഴിഞ്ഞു.മാരുതി സുസുക്കിയുടെ വില്‍പന 3.4% വര്‍ധിച്ചു. മൊത്തം 1,00,415 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസം വിറ്റഴിക്കാനായത് 97,155 യൂണിറ്റുകളാണ്. ആഭ്യന്തര വിപണിയിലെ വില്‍പന 1.3% കുറഞ്ഞ് 72,939 യൂണിറ്റിലെത്തി.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ 14,378 യൂണിറ്റുകള്‍ വിറ്റഴിച്ചു. വര്‍ധന 49%. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ വില്‍പന 27% വര്‍ധിച്ച് 40,719 യൂണിറ്റിലെത്തി. നേട്ടം കൈവരിച്ച മറ്റൊരു കമ്പനി ഹോണ്ട കാര്‍സാണ്. വില്‍പനയില്‍ മൂന്നു മടങ്ങ് വര്‍ധനയുണ്ടായി. ഇത് 7075 യൂണിറ്റുകളിലെത്തി. ജനറല്‍ മോട്ടോഴ്‌സ്, ടാറ്റാ മോട്ടോഴ്‌സ് വില്‍പനയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.

ജനറല്‍ മോട്ടോഴ്‌സിന്റെ വില്‍പന 20.34% താഴ്ന്ന് 8005 യൂണിറ്റിലെത്തിയപ്പോള്‍, ടാറ്റാ മോട്ടോഴ്‌സിന് വില്‍പനയില്‍ നേരിട്ടത് ഏഴു ശതമാനം ഇടിവാണ്. മൊത്തം 60,086 യൂണിറ്റുകള്‍ വിറ്റഴിച്ചു.

ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോര്‍ കോര്‍പറേഷന്‍ 6.6% വളര്‍ച്ച നേടി. വിറ്റഴിച്ചത് 5,51,557 യൂണിറ്റുകള്‍. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ വില്‍പനയില്‍ 45.53% വളര്‍ച്ച നേടി. 1,98,831 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2011 ഏപ്രിലില്‍ വിറ്റത് 1,36,622 യൂണിറ്റുകള്‍. ടിവിഎസ് മോട്ടോര്‍ വില്‍പന നാലു ശതമാനം ഉയര്‍ന്ന് 174,455ലെത്തി.യമഹ വിറ്റഴിച്ചത് 36,581 യൂണിറ്റുകളാണ്. വര്‍ധന 6%. ബജാജ് ഓട്ടോ കഴിഞ്ഞ മാസം 3,81,590 യൂണിറ്റുകള്‍ വിറ്റു. 2011 ഏപ്രിലില്‍ ഇത് 367,309 യൂണിറ്റുകളായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.