സ്വന്തം ലേഖകൻ: പുതിയ നിയമം നില്‍വില്‍ വരുന്നതോടെ ബ്രിട്ടനിലെ കാറുടമകളില്‍ പത്തില്‍ ഏഴ് പേര്‍ക്കും അധിക നികുതി നല്‍കേണ്ടി വരുമെന്ന് പുതിയ പഠനമ്‌ന്. 40,000 പൗണ്ടിന് മുകളില്‍ വിലയുള്ള കാറുകള്‍ക്ക് നല്‍കേണ്ട ലക്ഷ്വറി കാര്‍ ടാക്സ് അടുത്ത വര്‍ഷം മുതല്‍ ഇലക്ട്രിക് കാര്‍ ഉടമകളില്‍ 70 ശതമാനം പേര്‍ക്ക് ബാധകമാവും. നികുതി നിയമങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ കാരണം നേരത്തെ എക്സ്പെന്‍സീവ് കാര്‍ സപ്ലിമെന്റില്‍ നിന്നും ഒഴിവാക്കപ്പെടിരുന്ന ഇലക്ട്രിക് കാറുകളും ഇനി മുതല്‍ പെട്രോള്‍- ഡീസല്‍ കാറുകള്‍ക്ക് തുല്യമായ നിലയിലേക്ക് എത്തും.
സാധാരണ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടിക്ക് പുറമെ നല്‍കുന്ന തുകയാണ് എക്സ്പെന്‍സീവ് കാര്‍ സപ്ലിമെന്റ് എന്നത്. പ്രതിവര്‍ഷം ഏതാണ് 410 പൗണ്ട് വരെ ഇങ്ങനെ നല്‍കേണ്ടതുണ്ട്. പുതിയ നിയമം അനുസരിച്ച് 2017 ഏപ്രില്‍ 1 നും 2025 മാര്‍ച്ച് 31 നും ഇറ്റടയിലുള്ള ഇലക്ട്രിക് വാഹനങ്ങള്‍ സാധാരണ വി ഇ ഡി ആയ 190 പൗണ്ട് നല്‍കേണ്ടി വരും. കാര്‍ ഉടമകള്‍ക്ക് അനാവശ്യമായി നികുതി ചുമത്തുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടെ ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് 410 പൗണ്ടിന്റെ ലക്ഷ്വറി ടാക്സ് ചുമത്തുന്നത് എടുത്തു കളയണമെന്ന് ഓട്ടോ എക്സ്_പ്രസ്സ് ആവശ്യപ്പെട്ടിട്ടുണ്ട്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത് ഏതാണ്ട് മൂന്നിലൊന്ന് (31 ശതമാനം) കാറുകള്‍ ഇപ്പോള്‍ തന്നെ ലക്ഷ്വറി ടാക്സ് നല്‍കുന്നുണ്ട് എന്നാണ്. നേരത്തെ ഇലക്ട്രിക് കാറുകളെ വെഹിക്കിള്‍ എക്സൈസ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍, 2025 ഏപ്രില്‍ 1 മുതല്‍ ഇത് ഇല്ലാതെയാവുകയാണ്. സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്‌ചേഷ്‌സ് ആന്‍ഡ് ട്രേഡേഴ്സിന്റെ കണക്കുകള്‍ പ്രകാരം പുതിയ നിയമം, ലേബര്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 129 മില്യന്‍ പൗണ്ട് വരെ ഖജനാവിലേക്ക് സമാഹരിക്കാന്‍ സഹായിക്കും.
ഒരു ഉപയോഗിച്ച ഇലക്ട്രിക് കാര്‍ വാങ്ങുമ്പോള്‍, എത്ര വിലക്കാണ് അത് വാങ്ങിയത് എന്നത് കണക്കാക്കാതെ, അതിന്റെ യഥാര്‍ത്ഥ വില 40,000 പൗണ്ടില്‍ അധികമാണെങ്കില്‍ നിങ്ങള്‍ക്ക് ലക്ഷ്വറി ടാക്സ് നല്‍കേണ്ടി വരും എന്നാണ് ഓട്ടോ എക്സ്പ്രസ്സിന്റെ എഡിറ്റര്‍ പോള്‍ ബാര്‍ക്കര്‍ പറയുന്നത്. വലിയൊരു ഭാഗം കാര്‍ ഉടമകളും അങ്ങനെ അധിക ചാര്‍ജ്ജ് നല്‍കേണ്ടതായി വരും. ഉപയോഗിച്ച ഇലക്ട്രിക് കാര്‍ വാങ്ങിയ പലര്‍ക്കും ഈ 410 പൗണ്ടിന്റെ അധിക നികുതിയെ കുറിച്ച് അറിയില്ല എന്നും അദ്ദേഹം പറയുന്നു.
വില വര്‍ദ്ധനവ് ബാധകമാക്കാന്‍ മാത്രം പ്രചാരം ഇനിയും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല എന്ന് പോള്‍ ബാര്‍ട്ടര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാങ്കേതിക വിദ്യ ഇനിയും വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടു തന്നെ അനാവശ്യ നികുതികള്‍ ചുമത്തി വില വര്‍ദ്ധിപ്പിക്കുന്നത് ആളുകളെ ഈ സാങ്കേതിക വിദ്യയില്‍ നിന്നും അകറ്റാനെ സഹായിക്കൂ എന്നും അദ്ദേഹം പറയുന്നു. മോട്ടോര്‍ മാനുഫാക്‌ചേഴ്സ് ആന്‍ഡ് ട്രേഡേഴ്‌സ് സൊസൈറ്റിയുടെ കണക്കുകല്‍ പ്രകാരം 11 ശതമാനം മാത്രമാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിഹിതം.
അടുത്തിടെ നടത്തിയ മറ്റൊരു പഠനത്തില്‍ യു കെയിലെ വെറും 20 ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ അടുത്ത കാര്‍ ഇലക്ട്രിക് കാര്‍ ആയിരിക്കും എന്ന് പറഞ്ഞത്. 43 ശതമാനം പേര്‍ ഇലക്ട്രിക് കാര്‍ വാങ്ങുന്നതിന് തടസ്സമായി പറഞ്ഞത് ഉയര്‍ന്ന വിലയായിരുന്നു. നിലവില്‍ തന്നെ, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാതിരിക്കുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ട് എന്നും ഇപ്പോള്‍ ഒന്നു കൂടി ആയിരിക്കുന്നു എന്നും ബാര്‍ക്കര്‍ പറയുന്നു. പുതിയ നിയമം മൂലം അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്ക് ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് പ്രതിവര്‍ഷം 2000 പൗണ്ട് അധികമായി ചെലവഴിക്കെണ്ടതായി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല