അപകടകാരികളായ കാര്യങ്ങളെക്കുറിച്ച് നമുക്കറിയാം. മദ്യം അപകടകാരിയാണെന്നറിയാം. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്നും അറിയാം. കൂടാതെ അനേകം അപകടകാരികളായ സംഭവങ്ങളെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ നമ്മള്‍ അറിയാത്ത ധാരാളം അപകടകാരികളായ ഉത്പന്നങ്ങള്‍ ഭൂമിയിലുണ്ട്. അതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ബ്രിട്ടണില്‍ ഓരോവര്‍ഷവും അമ്പതുപേരെങ്കിലും മരിക്കുന്നതിന് കാരണമാകുന്ന ഒരു വിഷമാണ് കാര്‍ബണ്‍ മോണോക്സൈഡ്. എത്രപേര്‍ക്ക് കാര്‍ബണ്‍ മോണോക്സൈഡിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വേണ്ടത്ര അറിവുണ്ടെന്ന് അറിയില്ല. എന്തായാലും കാര്‍ബണ്‍ മോണോക്സൈഡ് അങ്ങേയറ്റം അപകടകാരിയായ വിഷമാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ബ്രിട്ടണില്‍ മാത്രം അമ്പതുപേര്‍ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വര്‍ഷാവര്‍ഷം ആയിരക്കണക്കിന് ആളുകളെ ആശുപത്രിയില്‍ എത്തിക്കുന്ന ഈ വിഷം ഉണ്ടാകുന്നത് എങ്ങനെ തടയാമെന്ന് ആര്‍ക്കുമങ്ങനെ അറിയില്ല. വളരെ കുറച്ച് വീടുകളില്‍ മാത്രമാണ് കാര്‍ബണ്‍ മോണോക്സൈഡ് അലാറം ഉള്ളത്. അതുകൊണ്ടുതന്നെ ഈ വിഷത്തിന്റെ വരവിനെക്കുറിച്ച് അധികമാരും അറിയില്ല. കാര്‍ബണ്‍ മോണോക്സൈഡ് ലീക്ക് ചെയ്യുന്നുണ്ടോ എന്നറിയാതെ ഒന്നും ചെയ്യാനാവില്ല. അതുതന്നെയാണ് അടിസ്ഥാന പരമായ പ്രശ്നം.
ഇപ്പോള്‍ ബ്രിട്ടണില്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരണം നടക്കുകയാണ്. നവംബര്‍ മാസം ഇരുപത്തിയൊന്ന് മുതല്‍ ഇരുപത്തിയേഴ് വരെയുള്ള തീയതികളില്‍ കാര്‍ബണ്‍ മോണോക്സൈഡിനെക്കുറിച്ചുള്ള ബോധവത്കരണം നടത്തുന്നുണ്ട്. വീടുകളിലും മറ്റും ഉണ്ടാകുന്ന ഒരു വിഷമൂലകമാണ് കാര്‍ബണ്‍ മോണോക്സൈഡ്. ഇത് ഉണ്ടാകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇത് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് വീടുകളിലാണ്.
ചില സാധനങ്ങള്‍ കത്തിക്കുമ്പോളാണ് പ്രധാനമായും കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാകുന്നത്. തടി, പേപ്പര്‍, കല്‍ക്കരി, പെട്രോള്‍, മറ്റ് എണ്ണകള്‍ എന്നിവ കത്തിക്കുമ്പോള്‍ കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാകും. കാര്‍ബണ്‍ മോണോക്സൈഡ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രക്ത സമ്മര്‍ദ്ദം കൂടുകയും തലച്ചോറിനും ഹൃദയത്തിനും തകരാര്‍ ഉണ്ടാകുകയും ചെയ്യും. അങ്ങനെയാണ് മിക്കവാറും മരണങ്ങളും ഉണ്ടാകുന്നത്. അത് തടയാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തേണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല