ജോണിക്കുട്ടി പിള്ളവീട്ടില്‍
ചിക്കാഗോ മലയാളി അസോസിയേഷന്‍ വര്‍ഷം തോറും നടത്തി വരാറുള്ള 56 ചീട്ടുകളി മത്സരം വന്‍വിജയമായി. ജൂണ്‍ ആറിന് ശനിയാഴ്ച്ച രാവിലെ ഒമ്പത് മുതല്‍ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന മത്സരത്തില്‍ ഒന്നാം സമ്മാനമായ കുര്യന്‍ മുല്ലപ്പള്ളില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും കരസ്ഥമാക്കിയത് സൈമണ്‍ ചക്കാലപ്പടവില്‍, സൈമണ്‍ എള്ളന്‍ക്കിയില്‍, തോമസ് കടിയംപള്ളി എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ്.
രണ്ടാം സമ്മാനമായ ജോസഫ് പിള്ളവീട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും നേടിയത് കുര്യന്‍ നെല്ലാമറ്റത്തില്‍, അലക്‌സാണ്ടര്‍ കൊച്ചുപുരക്കല്‍, ജോയി കൊച്ചുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലുളള ടീമാണ്. ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജെസി റിന്‍സി സ്വാഗതം പറയുകയും ചീട്ടുകളി ചെയര്‍മാന്‍ ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മൂന്നു പൂളുകളിലായി നടന്ന മത്സരങ്ങള്‍ രാത്രി 12 മണിക്കാണ് തീര്‍ന്നത്. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത് ജോസ് മുല്ലപ്പള്ളില്‍. ജോണിക്കുട്ടി പിള്ളവീട്ടില്‍ എന്നിവരാണ്. ക്രമീകരണങ്ങള്‍ക്ക് ഫിലിപ്പ് പുത്തന്‍പുരയില്‍, ജോര്‍ജ് പുതുശേരില്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ബിജി മാണി, രഞ്ചന്‍ ഏബ്രഹാം, ജിനേഷ് ചുങ്കത്ത്, സണ്ണി വള്ളിക്കുളം, റൂബി വള്ളിക്കുളം, സേവ്യര്‍ ഒറവനക്കുളം എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല