സ്വന്തം ലേഖകന്‍: കാര്‍ഡിഫിലെ സെമിത്തേരിയില്‍ സംസ്‌ക്കാര ചടങ്ങിനിടെ അബദ്ധത്തില്‍ പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ചു, പുരോഹിതനടക്കം കണ്ടവര്‍ ഞെട്ടി. കാര്‍ഡിഫില്‍ നടന്ന ഒരു ശവസംസ്‌കാര ചടങ്ങിലാണ് അബദ്ധത്തില്‍ പോണ്‍ വീഡിയോ പ്രദര്‍ശനം നടന്നത്. കാറടപകടത്തില്‍ മരിച്ച സൈമണ്‍ ലെവിസിന്റേയും മകന്റേയും ശവസംസ്‌കാര ചടങ്ങിലായിരുന്നു സംഭവം.
പരേതര്‍ക്കുള്ള ആദരാഞ്ജലി വീഡിയോ പ്രദര്‍ശിപ്പിക്കുന്നതിനായി സജ്ജമാക്കിയ സ്‌ക്രീനിലാണ് പോണ്‍ വീഡിയോ കയറി വന്നത്. അബദ്ധത്തില്‍ പ്ലേ ആയ വീഡിയോ നാല് മിനിറ്റോളം സ്‌ക്രീനില്‍ ദൃശ്യമായി. അതിന് ശേഷമാണ് വീഡിയോ നിര്‍ത്താന്‍ സാധിച്ചത്. കാര്‍ഡിഫിലെ തോണ്‍ഹില്‍ ക്രിമറ്റോറിയത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍.
ബന്ധുക്കളടക്കം ശവസംസ്‌കാര ചടങ്ങിന് എത്തിയ എല്ലാവരെയും ഞെട്ടിച്ച സംഭവത്തില്‍ കാര്‍ഡിഫ് കൗണ്‍സിലിന് വേണ്ടി സഭാ പുരോഹിതന്‍ മാപ്പ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് കാര്‍ഡിഫ് കൗണ്‍സില്‍ അറിയിച്ചു. വൈ ഫൈ കണക്ഷനില്‍ നിന്നോ ബ്ലൂടൂത്തില്‍ നിന്നോ സ്മാര്‍ട്ട് ടിവിയിലേക്ക് പോണ്‍ വീഡിയോ പോണ്‍ വീഡിയോ കണക്റ്റ് ആയതാകാമെന്നാണ് കൗണ്‍സില്‍ അധികൃതര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല