1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2024

സ്വന്തം ലേഖകൻ: നിയമ ലംഘനങ്ങൾക്കുള്ള പിഴയും വിവിധ സേവനങ്ങൾക്കുള്ള ഫീസും ക്രെഡിറ്റ് വഴി ഗഡുക്കളായി അടയ്ക്കാൻ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം സംവിധാനം ഏർപ്പെടുത്തി. രാജ്യത്തെ 5 ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താം.

അബുദാബി കമേഴ്‌സ്യൽ ബാങ്ക് (എഡിസിബി), കമേഴ്സ്യൽ ബാങ്ക് ഇന്റർനാഷനൽ (സിബിഐ), കമേഴ്സ്യൽ ബാങ്ക് ഓഫ് ദുബായ്, മഷ്റിക് ബാങ്ക്, റാക് ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡിലൂടെയാണ് തവണകളായി ഫീസും പിഴയും അടയ്ക്കാൻ കഴിയുക.

എഡിസിബി ബാങ്കിന് 1,000 ദിർഹമാണ് ഏറ്റവും കുറഞ്ഞ ഗഡു. ആയിരത്തിൽ കുറഞ്ഞ അടവ് ബാങ്ക് സ്വീകരിക്കില്ല. എന്നാൽ, മറ്റ് ബാങ്കുകളിലൂടെ 500 ദിർഹം മുതലുള്ള പിഴയും സേവന നിരക്കും അടയ്ക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.