സ്വന്തം ലേഖകൻ: യുകെയിൽ 4200 പൗണ്ടിൻ്റെ കെയറര്‍ അലവന്‍സ് കൈപറ്റാനാകാതെ 5 ലക്ഷത്തോളം കെയറർമാർ. കുടുംബത്തില്‍ ഉള്ള രോഗം ബാധിച്ചയാളെയോ അംഗവൈകല്യം സംഭവിച്ചയാളെയോ പ്രായമായവരെയോ പരിപാലിക്കുന്നതിനുള്ള ആനുകൂല്യമാണ് പാഴാകുന്നത്. യുകെയില്‍ ഇത്തരം ഉത്തരവദിത്വം വഹിക്കുന്നവര്‍ക്ക് കെയറര്‍ അലവന്‍സ് ലഭ്യമാണ്.
എന്നാല്‍ അര മില്ല്യണോളം കെയറര്‍മാരും 4200 പൗണ്ട് വരുന്ന വാര്‍ഷിക കെയറര്‍ അലവന്‍സ് കൈപ്പറ്റുന്നില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കെയര്‍ ഡ്യൂട്ടിക്ക് പുറമെ ജോലി ചെയ്ത് നേടാന്‍ കഴിയുന്ന തുക സംബന്ധിച്ച് കര്‍ശനമായ പരിധികള്‍ ഉള്ളതാണ് ബെനഫിറ്റ് നേടുന്നതില്‍ നിന്നും ശമ്പളം വാങ്ങാത്ത കെയറര്‍മാരെ പിന്തിരിപ്പിക്കുന്നതെന്നാണ് കാമ്പയിനര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.
നിയമം ലംഘിക്കുന്നവര്‍ക്ക് ഗുരുതരമായ പെനാല്‍റ്റിയും ഈടാക്കുന്നത് തിരിച്ചടിയാണ്. കെയറര്‍ അലവന്‍സിനെ വരുമാന പരിധി സംബന്ധിച്ച് ചെറിയ ലംഘനം പോലും നടത്തുന്നത് വലിയ കുറ്റമായി കാണുന്നതാണ് പ്രശ്‌നമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ആഴ്ചയില്‍ 35 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കെയര്‍ നല്‍കിയാല്‍ 151 പൗണ്ട് വീതമാണ് അണ്‍പെയ്ഡ് കെയറര്‍മാര്‍ക്ക് ലഭിക്കുക.
എന്നാല്‍ ഈ കെയറര്‍ തുക കൈപ്പറ്റാത്ത 529,000 കെയറര്‍മാരാണ് ഉള്ളതെന്ന് പോളിസി ഇന്‍ പ്രാക്ടീസ് കണക്കാക്കുന്നു. യുകെയിലെ 6 മില്ല്യണ്‍ വരുന്ന അണ്‍പെയ്ഡ് കെയറര്‍മാരില്‍ 1 മില്ല്യണ്‍ പേരാണ് കെയറര്‍ അലവന്‍സ് കൈപ്പറ്റുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല