സ്വന്തം ലേഖകന്‍: നാസിറുള്‍ മുള്‍ക്ക് പാകിസ്താന്റെ കാവല്‍ പ്രധാനമന്ത്രി; ജൂലൈ 25 ന് പൊതുതെരഞ്ഞെടുപ്പ്. മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍ക്കിനെ പാകിസ്താന്‍ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് വരെയായിരിക്കും നാസിറിന്റെ കാലാവധി. നിലവിലെ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയാണ് നിയമനം നടത്തിയത്.
ഇടക്കാല പ്രധാനമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്ന് ഷാഹിദ് ഖഖാന്‍ അബ്ബാസി പറഞ്ഞു. അബ്ബാസിയുടെ പാകിസ്താന്‍ മുസ്‌ലിം ലീഗ് അവാസും പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കിടെയാണ് പുതിയ നിയമനം.
ഇടക്കാല തെരഞ്ഞെടുപ്പ് കമീഷന്റെ ചുമതല കൂടി നാസിര്‍ വഹിക്കും. തെരഞ്ഞെടുപ്പിന് ശേഷം പുതിയ മന്ത്രിസഭ അധികാരത്തിലെത്തുന്നത് വരെ ഇടക്കാല പ്രധാനമന്ത്രി സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കില്ല. തെരഞ്ഞെടുപ്പിനായി മുന്നണികള്‍ തിരക്കിട്ട ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് കാവല്‍ പ്രധാനമന്ത്രിയായി മുള്‍ക്ക് എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല