ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടിക ഫോര്‍ബസ് മാസിക പുറത്തു വിട്ടു. മെക്സിക്കന്‍ കോടീശ്വരനായ കാര്‍ലോസ് സ്ലിം ആണ് ഇപ്പ്രാവശ്യത്തെ പട്ടികയില്‍ ഒന്നാമന്‍. മെക്സിക്കന്‍ ടെലികമ്യൂണിക്കേഷന്റെ മുടിചൂടാ മന്നനായ കാര്‍ലോസ് സ്ലിം 69 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ളവനാണ്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ഗേറ്റ്സിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഈ മെക്സിക്കന്‍ ബിസിനസുകാരന്‍ മുന്‍പന്തിയിലെത്തിയത്.
രണ്ടാം സ്ഥാനത്തായിപ്പോയ ബില്‍ഗേറ്റ്സ് 61 ബില്ല്യണ്‍ ആസ്തിയുണ്ട്. ബെര്ക്ഷയര്‍ ഹാത്വേ ചെയര്‍മാന്‍ വാറന്‍ ബുഫറ്റ് 44ബില്ല്യണ്‍ ആസ്തിയുമായി മൂന്നാം സ്ഥാനത്താണ്. ഗേറ്റ്സും ബുഫറ്റും കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റു പ്രകാരം അതെ ഇടങ്ങളിലാണ്. ലൂവിസ് വ്യൂട്ടന്‍ മോയറ്റ് ഹെന്നെസ്സി ചെയര്‍മാന്‍ ബെര്‍നാര്‍ഡ് അര്‍നോള്‍ഡ് 41 ബില്ല്യനുമായി തൊട്ടരികില്‍ നാലാം സ്ഥാനത്ത് ഉണ്ട്. ഫാഷന്‍ രംഗത്തെ അത്ഭുതം അമാന്‍സിയ ഒര്‍ട്ടേഗ 37.5 ബില്ല്യനുമായി അഞ്ചാം സ്ഥാനത് നില്‍ക്കുന്നു.
ലോകത്തിലെ ഇപ്പോഴത്തെ എക്സ്ച്ചേഞ്ച് വിലയുമായി തട്ടിച്ചു നോക്കിയാണ് സമ്പന്നരെ കണ്ടെത്തിയത്. ഇന്ത്യക്കാരായ മുകേഷ് അംബാനി, ലക്ഷ്മി മിത്തല്‍ തുടങ്ങിയവരും സമ്പന്നരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. റിലയന്‍സ് ഇന്ഡസ്ട്രീസ് തലവന്‍ മുകേഷ് അംബാനി 26.8 ബില്ല്യനുമായി പതിനൊന്നാം സ്ഥാനത്തുണ്ട്. സ്റ്റീല്‍ രാജാവായ ലക്ഷ്മി മിത്തല്‍ 23.6ബില്ല്യനുമായി പതിനാറാം സ്ഥാനത്ത് നില്‍ക്കുന്നുണ്ട്. ഈ പട്ടികയില്‍ പേര് നിലനിര്‍ത്താനായി വമ്പന്‍ മത്സരം നടക്കുന്നത് എല്ലാവര്ക്കും അറിവുള്ള കാര്യമാണ്. ഇപ്പ്രാവശ്യം കാലിടറിയ പ്രമുഖര്‍ ഫേസ്ബുക്ക് ഉടമ സക്കര്‍ബര്‍ഗ്, മൈക്കല്‍ ബ്ലൂബര്ഗ് തുടങ്ങിയവരാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല