ഹിലരി ക്ലിന്റന്റ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി മറ്റൊരു സ്ത്രീയും. എച്ച്പി കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായിരുന്ന കാര്‍ലി ഫിയോറിനയാണ് ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിനായുള്ള തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തന്റെ പ്രൈവറ്റ് സെക്ടര്‍ ബാക്ക്ഗ്രൗണ്ട് റിപബ്ലിക്കന്‍ നോമിനേഷന്‍ ലഭിക്കാനും ഹിലരിയെ പിന്നിലാക്കാനും സഹായകരമാകുമെന്നാണ് ഫിയോറിന പറയുന്നത്.
യുഎസിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇവര്‍ക്കുള്ള പിന്തുണ വളരെ കുറവാണ് എന്ന് വേണം കരുതാന്‍. ഹിലരി ക്ലിന്റണ് നേര്‍ക്ക് നടത്തുന്ന അതിരു കടന്ന ആക്രമണങ്ങളും ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇവരുടെ മുന്‍നിലപാടുകളും ഇനി നിര്‍ണായകമാകും.
അമേരിക്കയിലെ സാമ്പത്തിക രംഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന ഉത്തമ ബോധ്യമുള്ളതിനാല്‍ താനാണ് ഈ സ്ഥാനത്തിന് ഏറ്റവും യോജിച്ച ആളെന്നാണ് ഫിയോറിന പറയുന്നത്.
മറ്റൊരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ബെന്‍ കാര്‍സണ്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫിയോറിനയും പ്രഖ്യാപനം നടത്തിയത്. ജോണ്‍സ് ഹോപ്പ്കിന്‍സിലെ മുന്‍ ന്യൂറോസര്‍ജനാണ് ബെന്‍.
അറുപത് വയസ്സുകാരിയായ ഫിയോറിന സ്തനാര്‍ബുദത്തെ അതിജീവിച്ച് ജീവിക്കുന്ന വ്യക്തിയാണ്. റൈസിംഗ് ടു ചാലഞ്ച്, മൈ ലീഡര്‍ഷിപ്പ് ജേര്‍ണി എന്ന പുസ്തകത്തിന്റെ പ്രകാശനവും അവര്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടൊപ്പം നടത്തി. ഈ ബുക്ക് വിറ്റ് കിട്ടുന്ന മുഴുവന്‍ പണവും ചാരിറ്റിക്കായി ഉപയോഗിക്കും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളില്‍ ഒന്നായ എച്ച്പിയുടെ തലപ്പത്ത് സേവനം അനുഷ്ടിച്ചിട്ടുള്ള ഏക സ്ത്രീയാണ് ഫിയോറിന. അതുകൊണ്ട് തന്നെ ഭരണകാര്യങ്ങളില്‍ അവര്‍ക്ക് മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാന്‍ സാധിക്കും എന്ന് കരുതുന്നവരുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല