മിഡ്ലാന്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ -മൈക്കയുടെ ആഭിമുഖ്യത്തില്‍ ഓള്‍ യു കെ കരോള്‍ ഗാന മല്‍സരം നടത്തുന്നു.2011 ഡിസംബര്‍ 17 ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ പെല്‍സാല്‍ കമ്യൂണിറ്റി ഹാളില്‍ വച്ചാണ് മല്‍സരങ്ങള്‍ നടക്കുക.
വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 201 പൌണ്ടും (sponsored by Fine Care 24/7 Ltd) രണ്ടാം സമ്മാനമായി 101 പൌണ്ടും( sponsored by John Mulayinkal) മൂന്നാം സമ്മാനമായി 75 പൌണ്ടും(sponsored by Dtective Kunjumom British Vartha) സര്‍ട്ടിഫിക്കറ്റുകളും നല്‍കും 25 പൌണ്ടാണ് ഒരു ടീമിന്‍റെ രജിസ്ട്രേഷന്‍ തുക.പൊതു അഭിപ്രായം പരിഗണിച്ച് ഒരു ടീമില്‍ എത്ര പേരെ വേണമെങ്കിലും അനുവദിക്കും.കരോക്കെ ഉപയോഗിച്ചോ അല്ലാതെയോ പാടുന്ന കരോള്‍ ഗാനത്തിന് പരമാവധി പത്തു മിനിട്ട് സമയമായിരിക്കും നല്‍കുക.അസോസിയേഷന്റെയോ,പ്രാര്‍ഥനാ/കുടുംബ കൂട്ടായ്മകളുടെയോ നേതൃത്വത്തില്‍ പങ്കെടുക്കാവുന്നതാണ്.
യു കെയില്‍ ഇദം പ്രഥമമായി നടക്കുന്ന ഈ കരോള്‍ ഗാന മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ 26 ന് മുന്‍പായി താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെട്ട് പേരുകള്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മൈക്ക പ്രസിഡന്റ് : ബിജു അബ്രഹാം മടക്കക്കുഴി 01922 611161
മൈക്ക സെക്രട്ടറി : ഷിബു പോള്‍ 07877 066 249
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല