കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കരോൾ ഗാന മത്സരത്തിന്റെ ( ഓൺലൈൻ) ഗ്രാൻഡ്ഫിനാലെയിൽ പ്രശസ്ത സംഗീത സംവിധായകരായ ജെറി അമൽദേവും ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) മുഖ്യാഥികളും പ്രധാന വിധികർത്താക്കളുമായി എത്തുന്നു. മത്സരത്തിന്റെ മറ്റൊരു വിധികർത്താവ് ചലച്ചിത്രപിന്നണി ഗായികയും കൈരളി ടീവി യിലെ പട്ടുറുമാൽ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവുമായ ജിഷാനവീൻ ആണ്.
ഗ്രാൻഡ് ഫിനാലെ 2022 ജനുവരി 9 ഞായറാഴ്ച്ച 3 മണി മുതൽ കൊച്ചിൻ കലാഭവൻ ലണ്ടന്റെ ഫേസ്ബുക്പേജിൽ ലൈവ് ഷോ ആയി അരങ്ങേറും. മത്സരത്തിലേക്കുള്ള (സോളോ & ഗ്രൂപ്പ്) രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു.
മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള ഏതു ഭാഷയിലുള്ള ഗാനങ്ങളും ആലപിക്കാം. സോളോ, ഗ്രൂപ്പ് തലങ്ങളിൽ ആണ് മത്സരങ്ങൾ. ഏതു രാജ്യത്തു നിന്നുള്ളവർക്കുംമത്സരത്തിൽ പങ്കെടുക്കാം. ഭാഷ/രാജ്യ /വയസ്സ് / ആൺ / പെൺ വ്യത്യാസങ്ങൾ ഇല്ല.,
റെക്കോഡ് ചെയ്‌ത വിഡിയോകൾ ഡിസംബർ 30 വരെയുംസ്വീകരിക്കുന്നതാണ്.വിജയികളാകുന്നവർ ക്ക് ക്യാഷ്‌അവാർഡുകളും കലാഭവൻ ലണ്ടൻ സർട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തിൽ പങ്കാളികളാകുന്നവരെല്ലാംകലാഭവൻ ലണ്ടന്റെ സർട്ടിഫിക്കറ്റിന് അർഹരായിരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന സോളോ/ഗ്രൂപ്പ് പെർഫോമൻസുകൾ, 2022 ജനുവരി 9 ന് കൊച്ചിൻ കലാഭവൻ ലണ്ടൻഫേസ്ബുക് പേജിൽ നടക്കുന്ന ലൈവ് ഗ്രാൻഡ് ഫിനാലെയിൽ അവതരിപ്പിക്കപ്പെടും.
ഇന്റർനാഷണൽ കരോൾ ഗാന മത്സരം ഗ്രൂപ്പ് തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനം : 1,00,000 രൂപ രണ്ടാംസമ്മാനം : 50,000 രൂപ മൂന്നാം സമ്മാനം : 25,000 രൂപ സോളോ തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനം : 50,000 രൂപ രണ്ടാം സമ്മാനം : 25,000 രൂപ മൂന്നാം സമ്മാനം : 10,000 രൂപ.
പെർഫോർമൻസ് വീഡിയോ പൂർണ്ണമായും ലൈവ് റെക്കോർഡിങ് ആയിരിക്കണം, സ്റ്റുഡിയോ റെക്കോർഡിങ്അനുവദനീയമല്ല. കരോക്കയോ ഓർക്കെഷ്ട്രേഷനോ പശ്ചാത്തലമായി ഉപയോഗിക്കാം.
. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +44 7841613973 എന്നവാട്ട്സ്ആപ്പ് നമ്പറിലോ kalabhavanlondon@gmail.com എന്ന ഈമെയിലിലോ കലാഭവൻ ലണ്ടൻ ടീംഅംഗങ്ങളുമായി ബന്ധപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല