പൊതുവേ ബ്രിട്ടനിലെ ഗതാഗത മാര്‍ഗങ്ങള്‍ ഏറ്റവും മികച്ചത് എന്ന നിലയിലാണ് വിലയിരുത്തപ്പെടാരുള്ളത്. എന്നാല്‍ ഇതില്‍ എത്രത്തോളം വാസ്തവം ഉണ്ടെന്നു ഇപ്പോള്‍ സംശയിക്കേണ്ടി ഇരിക്കുന്നു. ബ്രിട്ടണില്‍ കൊണ്ഗ്രീറ്റ് പാലങ്ങളാണ് ഇപ്പോള്‍ വാഹനങ്ങള്‍ക്കും ഡ്രൈവര്‍മാര്‍ക്കും ഭീഷണി ആയിരിക്കുന്നത്. പാലങ്ങളില്‍ നിന്നും അടര്‍ന്നു വീഴുന്ന ഇഷ്ടികകളും കോണ്‍ക്രീറ്റുമാണ് ഈ അപകടങ്ങളിലെ വില്ലന്മാര്. മരണത്തിന്റെ വക്കില്‍ നിന്നാണ് പലപ്പോഴും പലരും രക്ഷപ്പെടുന്നത് തന്നെ. കഴിഞ്ഞ വര്‍ഷം മാത്രം നൂറുകണക്കിന് യാത്രക്കാര്‍ തലനാരിഴയ്ക്ക് മരണത്തില്‍നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. നിലവില്‍ ഓരോ ദിവസവും ശരാശരി അഞ്ച് പേരെങ്കിലും ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നുണ്ട്.
ഇത് വലിയൊരു വിപത്തായി മാറുന്നതിനു മുന്‍പ് സര്‍ക്കാര്‍ പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന് റോഡ് സുരക്ഷവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. കോണ്‍ക്രീറ്റ്കട്ട വീണു പരിക്കേറ്റവര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം ടെല്ഫോര്ടിലെ ഒരു പാലത്തില്‍ നിന്നും റഗ്ബി ബോളിനോളം പോന്ന കോണ്‍ക്രീറ്റ് കട്ട വീണു പരിക്കേറ്റ വിദ്യാര്‍ത്ഥി കല്ലും ജാക്സന് ആണ് ഇതിന്റെ അവസാന ഇര. പാലം പണിതവരുടെ അശ്രദ്ധ കാരണം എത്ര പേരുടെ ജീവനാണ് നഷ്ട്ടമാകാന്‍ പോകുന്നതെന്ന് ജാക്സന് കുറ്റപ്പെടുത്തി. ഇവിടെ മാത്രമല്ല എസെക്സ്, സഫോല്ക് തുടങ്ങിയ ഇടങ്ങളിലെയും പാലങ്ങള്‍ ഈ കോണ്‍ഗ്രീറ്റ് വീഴ്ച തുടങ്ങിയിട്ട് കാലങ്ങളായി. അറുപതു മൈല്‍ സ്പീഡില്‍ പാഞ്ഞു വരുന്ന കാറില്‍ റഗ്ബി ബോളിനോളം പോന്ന കോണ്‍ക്രീറ്റ് കട്ട വീണാല്‍ പിന്നെ എന്ത് സംഭവിക്കും എന്നത് ഊഹിക്കാവുന്നതേ ഉള്ളൂ.
ജാക്സന്റെ കാറിന്റെ വിന്ഡോഗ്ലാസിലാണ് കട്ട വന്നു പതിച്ചത്. കാറില്‍ മറ്റാരും ഇല്ലാതിരുന്നതിനാല്‍ മാത്രമാണ് അപകടങ്ങള്‍ ഒന്നും സംഭാവിക്കാതിരുന്നത്. വന്നു വീണ സ്ഥലത്ത് യാത്രക്കാരന് ഉണ്ടായിരുന്നു എങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നു. രണ്ടാഴ്ചമുന്പ് ലീസ്ട്ടര്ഷെയറില് നടന്ന അപകടം ഡ്രൈവറുടെ ജീവനു ഭീഷണിയുണ്ടാക്കിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ എസെക്സില്‍ മുത്തശ്ശിയായ കാരോള്‍ ഇതേ രീതിയിലുള്ള അപകടത്തില്‍ വാരിയെല്ലുകള്‍, മൂക്ക്, പല്ല് എന്നിവ തകര്‍ന്നു ആശുപത്രിയില്‍ ആയിരുന്നു. നമ്മള് കരുതുന്നതിലും ഏറെയാണ് ഇവ മൂലമുണ്ടാകുന്ന അപകടങ്ങള്‍. എന്തായാലും പാലം പണിത കമ്പനികള്‍ക്ക് ഈ സംഭവങ്ങള്‍ ഒരു തലവേദനയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല