മോഹന്‍ലാലിനെ നായകനാക്കി വന്‍മുതല്‍ മുടക്കില്‍ റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന റൊമാന്റിക് – കോമഡി ത്രില്ലര്‍ ചിത്രം `കാസനോവ’യുടെ മൂന്നാം ഷെഡ്യൂള്‍ പുരോഗമിക്കുന്നു. ബാങ്കോക്കിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ബോബി-സഞ്‌ജയ് കഥയൊരുക്കുന്ന ചിത്രത്തില്‍ ആഡംബരസിനിമയ്‌ക്കുവേണ്ട എല്ലാ ചേരുകളും ഉള്‍പ്പെടുന്നുണ്ട്. കോണ്‍ഫിന്‍ഡ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സി.ജെ. റോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിനായി അല്‍ഫോണ്‍സ് ജോസഫ്, ഗോപി സുന്ദര്‍, ഗൗരി ലക്ഷ്‌മി എന്നിങ്ങനെ മൂന്ന് സംഗീതസംവിധായകന്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍, ശങ്കര്‍, ലാലു അലക്‌സ്, റിയാസ് ഖാന്‍, ശ്രേയ സരണ്‍, ലക്ഷ്‌മി റായ്, സഞ്‌ജന, റോമ, ഡിംപിള്‍ റോസ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
മാക്‌സ്‌ലാബ് എന്റര്‍ടൈയ്‌മെന്റ് മോഹന്‍ലാലിന്റെ ക്രിസ്‌മസ് റിലീസായി ചിത്രം തീയറ്ററുകളിലെത്തിക്കും. മോഹന്‍ലാലും റോഷന്‍ ആന്‍ഡ്രൂസും ചേരുന്ന മൂന്നാമത് ചിത്രമാണിത്. നേരത്തെ `ഉദയനാണു താരം’, `ഇവിടം സ്വര്‍ഗമാണ്’ എന്നീ ചിത്രങ്ങള്‍ക്കുവേണ്ടി ഇവര്‍ ഒരുമിച്ചിരുന്നു. ഇതില്‍ `ഉദയനാണ് താരം’ ഏറെ നേട്ടമുണ്ടാക്കിയതാണ്.`സ്‌നേഹത്തെപ്പറ്റി ചിത്രം ശക്‌തമായ സന്ദേശം നല്‍കും. അതോടൊപ്പം സ്‌നേഹം എല്ലാ തെറ്റുകളെയും പൊറുപ്പിക്കും എന്ന ആശയവും ചിത്രം നല്‍കും.
റൊമന്റിക് ത്രില്ലറായ ചിത്രത്തില്‍ ചിരിയലകള്‍ ഉയര്‍ത്തുന്ന കോമഡിയും ഉള്‍പ്പെടുത്തിയിരിക്കുന്നു’- ചിത്രത്തെക്കുറിച്ച് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. സംഖ്യാശാസ്‌ത്രപരമായി ചിത്രത്തിന്റെ ഇംഗ്ലീഷ് ടൈറ്റിലില്‍ ഒരു അക്ഷരം (വി) കൂടുതല്‍ ചേര്‍ത്തിട്ടുണ്ട്. ബീച്ചുകളും റിസോട്ടുകളും ചൂതാട്ടകേന്ദ്രങ്ങളുമെല്ലാം ഉള്‍പ്പെടുന്ന ചിത്രത്തില്‍ നിരവധി ബിക്കിനി സുന്ദരിമാരും പ്രത്യക്ഷപ്പെടുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല