1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2011

തന്റെ ആദ്യ ചിത്രം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച സംവിധായകനാണ് റോഷന്‍ ആണ്ട്രൂസ്, സമകാലിക പ്രസക്തിയും കലാമൂല്യവുമുള്ള സിനിമകള്‍ മാത്രം പ്രേക്ഷകര്‍ക്ക്‌ സമ്മാനിച്ച റോഷന്‍ മലയാളത്തിലെ മഹാനടന്‍ മോഹന്‍ലാലിനൊപ്പം ചെര്ന്നപ്പോഴോക്കെയും പിറന്നത്‌ ഹിറ്റുകളായിരുന്നു. കാസനോവ മലയാളികള്‍ക്ക് ഈ കൂട്ടുകെട്ട് നല്‍കുന്ന ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

മോഹന്‍ലാലിന്റെയും റോഷന്‍ ആണ്ട്രൂസിന്റെയും മെഗാപ്രോജക്ടായ കാസനോവയുടെ ഷൂട്ടിങ് അവസാനഘട്ടത്തിലേക്ക് കടക്കുന്നു. വിദേശരാജ്യങ്ങളിലെ നീണ്ട ഷെഡ്യൂളുകള്‍ക്ക് ശേഷമാണ് ചിത്രം പൂര്‍ത്തിയാകുന്നത്.ദുബായ്, ബാങ്കോക്ക് എന്നിവിടങ്ങളിലെ ദീര്‍ഘമായ ചിത്രീകരണത്തിന് ശേഷം ബാംഗ്ളൂരില്‍ ആണ് അവസാന ഷെഡ്യൂള്‍ ആരംഭിച്ചിരിയ്ക്കുന്നത്. ബാംഗ്ളൂരില്‍ തന്നെയാണ് കാസനോവയ്ക്ക് തുടക്കമിട്ടതെന്ന പ്രത്യേകതയുമുണ്ട്.

പത്ത് ദിവസമാണ് ഇവിടെ ചിത്രീകരണം ചാര്‍ട്ട് ചെയ്തിരിക്കുന്നത്. ബോബിസഞ്ജയ്മാരുടെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കാസനോവ മോഹന്‍ലാലിന്‍െറ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ലക്ഷ്മി റായ്, റോമ, ശ്രേയ തുടങ്ങി അഞ്ച് നായികമാരുണ്ട് കാസനോവയില്‍. ലാലിന്‍െറ ക്രിസ്മസ് റിലീസാണ് കാസനോവ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.