നടന്‍ മോഹന്‍ലാല്‍ നിയമവിരുദധമായി കൈവശം വച്ചിരിക്കുന്ന ആനക്കൊമ്പ് അദ്ദേഹത്തിന്റെതല്ലെന്ന് വനംവകുപ്പ് കണ്ടെത്തി.
മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നും കണ്ടെടുത്ത ആനക്കൊമ്പുകളില്‍ ഒന്ന് തൃശ്ശുര്‍ സ്വദേശി സി.എന്‍ കൃഷ്ണകുമാറിന്റെതാണെന്നും മറെറാന്ന് തൃപ്പൂണിത്തിറ സ്വദേശി എന്‍.കൃഷ്ണകുമാറിന്റെതാണെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം.
ലാലിന്റെ സുഹൃത്തുക്കളായ ഇരുവരും വിദേശത്തുപോയപ്പോള്‍ സൂക്ഷിക്കാനായി ലാലിനെ ഏല്‍പ്പിച്ചതാണ്.ഇതുസംബന്ധിച്ച് ഇവര്‍ ലാലുമായുണ്ടാക്കിയ കരാര്‍ രേഖ വനം വകുപ്പിനു ലഭിച്ചു.കോടനാട് റെയിഞ്ച് ഓഫിസര്‍ സനലിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ്സ് അന്വേഷിക്കുന്നത്.കേസ്സിന്റെ എഫ്.ഐ.ആര്‍ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രററ് കോടതിയില്‍ സമര്‍പ്പിച്ചു.
അതേ സമയം കേസില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തൃക്കാക്കര അസിസ്‌ററന്റ് പോലീസ് കമ്മീഷണര്‍ മോഹന്‍ലാലിനെ ചോദ്യം ചെയ്‌തേക്കും.കേസ് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല