നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ഇന്ത്യക്കാരന്‍ നടത്തുന്ന കറി ടേക്ക് എവേ ഷോപ്പില്‍നിന്ന് കടല്ലക്കറി വാങ്ങി കഴിച്ച ബ്രിട്ടീഷുകാനായ 38കാരന്‍ മരിച്ച സംഭവത്തില്‍ ഇന്ത്യക്കാരനെതിരെ കേസ്. കറിയില്‍നിന്നുള്ള അലര്‍ജിയെ തുടര്‍ന്നാണ് പോള്‍ വില്‍സണ്‍ മരിച്ചത്. പോള്‍ ബാര്‍ മാനേജരായി ജോലി ചെയ്യുന്ന പബിന്റെ ക്വാര്‍ട്ടേഴ്‌സിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ത്യക്കാരനായ മുഹമ്മദ് ഖലീഖിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കടയുടമയുടെ അശ്രദ്ധയാണ് പോളിന്റെ മരണത്തിലേക്ക് വഴിവെച്ചതെന്ന നിരീക്ഷണമാണ് ഇന്ത്യക്കാരനെതിരെ കേസെടുക്കാന്‍ കാരണം.
നോര്‍ത്ത് യോര്‍ക്ക്ഷയറിലെ ഈസിംഗ്‌വോള്‍ഡിലാണ് 52കാരനായ മുഹമ്മദ് ഖലീഖ് നടത്തുന്ന ഇന്ത്യന്‍ ഗാര്‍ഡന്‍ എന്ന റെസ്റ്റോറന്റ്.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പോള്‍ മരിച്ചത്. അതെ തുടര്‍ന്നു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പീനെട്ടില്‍ നിന്നുണ്ടായ അലര്‍ജിയെ തുടര്‍ന്നാണ് ഇയാള്‍ മരിച്ചതെന്ന സ്ഥിരീകരണമുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യക്കാരനെതിരെ കേസെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല