1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2024

സ്വന്തം ലേഖകൻ: ആകാശത്തുവച്ച് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. എയർപോർട്ട് പൊലീസാണ് കാസർകോട് ബോവിക്കാനം സ്വദേശി ടി. സുധീഷിന്റെ (36) പേരിൽ കേസ് റജിസ്റ്റർ ചെയ്തത്. വെള്ളിയാഴ്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വച്ചായിരുന്നു സംഭവം.

ദമാമിൽനിന്ന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കു വരുന്ന വിമാനത്തിന്റെ പിറകിലെ എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചു വിമാനത്തിന്റെ സുരക്ഷയെ അപകടത്തിലാക്കി എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധിയുടെ പരാതി. വിമാനം ലാൻഡ് ചെയ്തശേഷം ഇയാളെ സ്‌റ്റേഷനിൽ ഹാജരാക്കുകയായിരുന്നു.

ഇയാൾ എന്താനാണ് വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ചത് എന്നത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.