സ്വന്തം ലേഖകൻ: ഇന്ത്യയില്‍ എംപോക്‌സിന്റെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രം. സംശയമുള്ള എല്ലാ രോഗികളെയും പരിശോധനക്ക് വിധേയമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സംശയമുള്ള രോഗികളെയും സ്ഥിരീകരിക്കുന്നവരെയും ചികിത്സിക്കാന്‍ ആശുപത്രികളില്‍ സംവിധാനമൊരുക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും അയച്ച കത്തില്‍ ജനങ്ങള്‍ക്കിടയില്‍ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കുന്നത് തടയണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂര്‍വ ചന്ദ്ര സൂചിപ്പിച്ചു. ‘നിലവില്‍ ഇതുവരെ ഇന്ത്യയില്‍ എംപോക്‌സിന്റെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവാണ്,’ കത്തില്‍ പറയുന്നു. സംസ്ഥാനങ്ങളില്‍ ജാഗ്രത തുടരണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
നിലവിലെ സാഹചര്യങ്ങള്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ടെന്നും കത്തില്‍ വ്യക്തമാക്കി. പൊതജനാരോഗ്യം വിലയിരുത്തുക, ആശുപത്രികളില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ കണ്ടെത്തുക, ആവശ്യമായ ലോജിസ്റ്റിക്‌സിന്റെയും പരിശീലനമുള്ള മനുഷ്യ വിഭവങ്ങളുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും കേന്ദ്രം നല്‍കുന്നു. സംസ്ഥാന, ജില്ലാ തലത്തില്‍ പരിശോധന വേണമെന്നും അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല