1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2024

സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെട്ട തട്ടിപ്പ്, വഞ്ചന, പിടിച്ചുപറി തുടങ്ങിയ കേസുകള്‍ വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 10,000ത്തിലേറെ കേസുകളാണ് കുവൈത്ത് കോടതിയില്‍ എത്തിയത്. ഇത് യഥാര്‍ഥത്തില്‍ നടക്കുന്ന തട്ടിപ്പുകളുമായി തട്ടുച്ചുനോക്കുമ്പോള്‍ കുറവാണെന്നും പല കേസുകളും കോടതിയില്‍ എത്തുന്നില്ലെന്നും ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

തട്ടിപ്പുകാര്‍ക്കും അവരുടെ നൂതന തന്ത്രങ്ങള്‍ക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് പൗരന്മാളെയും പ്രവാസികളെയും നിരന്തരമായി ബോധവല്‍ക്കരിക്കാറുണ്ടെങ്കിലും തട്ടിപ്പുകള്‍ ഇരയാവുന്നവരുടെ എണ്ണം കൂടിവരുന്നതായി കുവൈത്ത് പോലിസ് അറിയിച്ചു. നേരത്തേ റിയല്‍ എസ്റ്റേറ്റ് കുംഭകോണങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്.

പിന്നീടത് കുവൈത്തിലോ വിദേശത്തോ ഉള്ള വ്യാജ നിക്ഷേപ ഇടപാടുകളും ആഡംബര കാര്‍ വാങ്ങലുമായി ബന്ധപ്പെട്ട തട്ടിപ്പുകളിലേക്ക് മാറി. പിടിച്ചുപറി കേസുകള്‍ ഉള്‍പ്പെടെ അടുത്തകാലത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും ജാഗ്രത പാലിക്കണമെന്നും പോലിസ് അറിയിച്ചു.

ആഢംബര കാറിലെത്തി മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് രക്ഷപ്പെടുന്നതാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ തട്ടിപ്പെന്നും പോലിസ് അറിയിച്ചു. കുവൈത്ത് പൗരയായ യുവതിയാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു തട്ടിപ്പിന് ഇരയായത്. നഷ്ടമായത് വിപലിടിപ്പുള്ള ഐഫോണും. ആഢംബര കാറിലെത്തിയ ഒരാള്‍ വഴിയരികിലൂടെ പോവുകയായിരുന്ന യുവതിയുടെ സമീപത്ത് കാര്‍ നിര്‍ത്തുകയും തന്റെ മൊബൈലിന്റെ ബാറ്ററി ചാര്‍ജ് തീര്‍ന്നെന്നും അത്യാവശ്യം ഓരു കോള്‍ ചെയ്യാനുണ്ടെന്ന് പറഞ്ഞ് ഫോണ്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അവര്‍ പോലിസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. കുവൈത്ത് സിറ്റിക്ക് തെക്ക് അല്‍ അഹമ്മദി ഗവര്‍ണറേറ്റിലായിരുന്നു സംഭവം.

യുവാവ് പറയുന്നത് വിശ്വസിച്ച് തന്റെ ഐഫോണ്‍ 15 പ്രോ ഇയാളുടെ കൈയിലേക്ക് നീട്ടിയതേ യുവതിക്ക് ഓര്‍മയുള്ളൂ. അതുതട്ടിയെടുത്ത യുവാവ് അമിത വേഗത്തില്‍ യുഎസ് നിര്‍മിത കാറുമായി രക്ഷപ്പെടുകയായിരുന്നു. കാറിന്റെ ലൈസന്‍സ് നമ്പറും നഷ്ടപ്പെട്ട മൊബൈലിന്റെ സീരിയല്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ യുവതി പോലീസിന് കൈമാറിയിട്ടുണ്ടെങ്കിലും ഇയാളുടെ പിടിക്കുക അത്ര എളുപ്പമല്ലെന്നാണ് പോലിസ് നിലപാട്. കാരണം ഇയാള്‍ വന്നത് മിക്കവാറും മോഷ്ടിച്ച കാറിലോ അല്ലെങ്കില്‍ വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലോ ആയിരിക്കാമെന്നാണ് പോലിസിന്റെ നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.