ബ്രിട്ടനില്‍ പ്രായമായവര്‍ക്കിടയില്‍ ലൈംഗികരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. അന്‍പതിനും തൊണ്ണൂറിനും ഇടയില്‍ പ്രായമുള്ള വൃദ്ധരിലാണ് ലൈംഗികമായി സംക്രമിക്കുന്ന രോഗങ്ങളായ സിഫിലിസ്, ക്ലമീടിയ, ഗോണെറിയ, ഹെര്‍പ്സ് തുടങ്ങിയവ ഇരട്ടിയായി വര്‍ദ്ധിച്ചതായി കണ്ടെത്തിയത്. അമ്പതു വയസിനു മുകളില്‍ പ്രായമുള്ള എച്ച്.ഐ.വി.ബാധിതരുടെ എണ്ണവും
ഇരട്ടിയായിട്ടുണ്ട്.
2000-2009 വരെയുള്ള കാലയളവിലാണ് ഈ മാറ്റം സംഭവിച്ചിട്ടുള്ളത്. ലൈംഗിക ആരോഗ്യ സംഘടനയുടെ വക്താവായ ജേസന്‍ വാരിനെര്‍ പറയുന്നത് അമ്പതു വയസാകുന്നതോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിര്‍ത്തും എന്ന വിശ്വാസം തികച്ചും തെറ്റാണ് എന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നത് എന്നാണ്.പതിനേഴു വയസുകാരനായാലും അമ്പതു വയ്സുകാരനായാലും ഈ കാര്യങ്ങളെപ്പറ്റി വ്യക്തമായി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
പ്രായമായ ആളുകള്‍ ഗര്‍ഭനിരോധന ഉറകളെ പറ്റി സംസാരിക്കുവാന്‍ വിസമ്മതിക്കുന്നു. പലരും അവരുടെ ജീവിത കാലയളവില്‍ ഇത് ഉപയോഗിച്ച് പോലും നോക്കിയിട്ടുണ്ടാകില്ല. ഇവരുടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ ഇനിയും ലൈംഗികരോഗങ്ങളാല്‍ കഷ്ട്ടപെടുന്നവരുടെ എണ്ണം കൂടും. ഈ വയസില്‍ ഇതെല്ലാം ഇനി ആവശ്യമുണ്ടോ എന്ന ഇവരുടെ ചോദ്യത്തെയാണ് ആദ്യം നേരിടേണ്ടി വരിക. രോഗത്തെ തടയേണ്ട ആവശ്യകതയും അതിനുള്ള മാര്‍ഗങ്ങളും മനസ്സിലാക്കി കൊടുക്കുകയാണ് ആദ്യം വേണ്ടത്.
കണക്കുകള്‍ പ്രകാരം 45 കഴിഞ്ഞ 13,000ത്തോളം പേര്‍ 2009 ഇല്‍ മാത്രം ലൈംഗിക സംക്രമണ രോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്നു. 2000 ത്തെക്കാള്‍ ഇരട്ടി ആളുകള്‍. പലരും ഇപ്പോഴും സുരക്ഷിതമായ ലൈംഗികതയെക്കുറിച്ച് അജ്ഞരാണ്. ഗര്‍ഭ നിരോധനഉറയുടെ പ്രാധാന്യത്തെ പറ്റി ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. ഇതിലും പ്രധാന പ്രശ്നം വൃദ്ധര്‍ ലൈംഗിക രോഗങ്ങള്‍ വന്നാല്‍ അതിനായി ആരും സഹായം തേടുന്നില്ല എന്നതാണ്. മിക്കവരും രോഗത്തെ പറ്റി സംസാരിക്കുവാന്‍ പോലും ശ്രമിക്കുന്നില്ല എന്നതാണ് സത്യം. ഈ കാഴ്ചപ്പാട് ആദ്യം മാറ്റി എടുക്കേണ്ടതുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല