ചൈനീസ് കമ്പനിയില്‍നിന്ന് കോഴ കൈപറ്റിയ രണ്ട് ബ്രിട്ടീഷ് എംപിമാര്‍ ടെലിവിഷന്‍ ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങി. ഒളിക്യാമറ ദൃശ്യങ്ങള്‍ വാര്‍ത്തയായതോടെ ബ്രിട്ടനിലെ ഭരണ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഇവരെ പുറത്താക്കി. മുന്‍ വിദേശകാര്യ മന്ത്രിമാരായ മാല്‍ക്കോം റിഫ്കിന്‍ഡ്, ജാക്ക് സ്‌ട്രോ എന്നിവരെയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പാര്‍ട്ടി ഉത്തരവിട്ടിട്ടുണ്ടെന്ന് ഡേവിഡ് കാമറൂണ്‍ സ്ഥിരീകരിച്ചു.
ചൈനീസ് കമ്പനിയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ടെലിവിഷന്‍ ചാനലിന്റെ റിപ്പോര്‍ട്ടര്‍മാര്‍ എംപിമാരെ സമീപിച്ചത്. പണത്തിന് പകരമായി തങ്ങളുടെ സേവനം വിട്ടുതരാന്‍ ഇവര്‍ തയാറായി. ഇത് റിപ്പോര്‍ട്ടര്‍മാര്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും ടെലികാസ്റ്റ് ചെയ്യുകയും ചെയ്തു.
പാര്‍ട്ടി നടത്തുന്ന ആഭ്യന്തര അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയാണെങ്കില്‍ ഇവര്‍ക്ക് എംപി സ്ഥാനം നഷ്ടപ്പെടുകയും വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുകയുമില്ല. കെന്‍സിംഗ്‌സ്ടന്‍, ചെല്‍സി എന്നിവിടങ്ങളില്‍നിന്ന് മത്സരിക്കുന്നതിനായി ടോറി പാര്‍ട്ടി നിശ്ചയിച്ചിരുന്നത് ഇവരെയാണെന്നാണ് വിവരം.
ഒളിക്യാമറ ദൃശ്യത്തില്‍ എംപിമാര്‍ക്ക് ലഭിക്കുന്ന 60,000 പൗണ്ട് ശമ്പളം കൊണ്ട് ജീവിക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സ്വന്തമായി വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരുമെന്നും എംപിമാരില്‍ ഒരാള്‍ പറയുന്നതായി കാണാന്‍ കഴിയുമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇത് വളരെ ഗുരുതരമായ പ്രശ്‌നമാണ്. ലോബിയിംഗിനായി ംെപിമാര്‍ പണം ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണെന്ന് പറയുന്ന നിയമം ഈ നാട്ടിലുണ്ടെന്നും പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല