യുഎസ് മുന്‍ പ്രസിഡന്‍റ് ജോണ്‍ എഫ്. കെന്നഡിയുടെ വധം ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോയ്ക്ക് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നു വെളിപ്പെടുത്തല്‍. സിഐഎയില്‍ ലാറ്റിന്‍ അമെരിക്കയുടെ ചുമതലയുണ്ടായിരുന്ന ചീഫ് ഇന്‍റലിജന്‍സ് ഓഫിസര്‍ ബ്രയാന്‍ ലാറ്റെലിന്‍റെ “കാസ്ട്രോസ് സീക്രട്ട്സ് – ദ സിഐഎ ആന്‍ഡ് ക്യൂബാസ് ഇന്‍റലിജന്‍സ് മെഷീന്‍’ എന്ന പുസ്തകത്തിലാണു വിവാദമായ വെളിപ്പെടുത്തല്‍.
പുസ്തകം അടുത്ത മാസം വിപണയിലെത്തുമെന്ന് ഡെയ്ലി മെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തു. കെന്നഡി വധിക്കപ്പെട്ട 1963 നവംബര്‍ 22നു കാസ്ട്രൊ ഹവാനയിലെ ക്യൂബന്‍ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്കു ചില നിര്‍ദേശങ്ങള്‍ നല്‍കി.
സിഐഎയുടെ പ്രാധാന്യമില്ലാത്ത റേഡിയൊ സന്ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നും എന്നാല്‍ ടെക്സാസില്‍നിന്നുള്ള നിസാര സന്ദേശങ്ങള്‍ പോലും അവഗണിക്കരുതെന്നുമായിരുന്നു നിര്‍ദേശം. കെന്നഡിയെ വധിച്ച ലീ ഹാര്‍വി ഓസ്വാള്‍ഡ് കമ്യൂണിസ്റ്റ് അനുഭാവിയായിരുന്നു. കെന്നഡിയെ ഓസ്വാള്‍ വധിക്കുമെന്നു കാസ്ട്രൊ അദ്ദേഹത്തിന്‍റെ ചില സഹപ്രവര്‍ത്തകരോട് സൂചിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല