പ്രൈമറി സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കാനുള്ള തീരുമാനം മുന്‍പ് ബ്രിട്ടന്‍ കൈക്കൊണ്ടിരിന്നു ഇതിന്റെ ഭാഗമായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അഭിനയിക്കുന്ന ചാനല്‍-4 നിര്‍മിച്ചിരിക്കുന്ന ആനിമേറ്റഡ് സിനിമകള്‍ സ്കൂളുകളില്‍ കാണിക്കുന്നു!. മുതിര്‍ന്നവരുടെ ലൈംഗിക രീതികള്‍ എല്ലാം കാര്‍ട്ടൂണ്‍ രൂപത്തില്‍ വിശദമായി കാണിക്കുകയാണ് ഈ ‘പഠനത്തില്‍’ ചെയ്യുന്നതത്രേ! വോയ്സ് ഓവറുകളും ഇതോടൊപ്പമുണ്ട് എന്നിരിക്കെ എട്ടുവയസുമുതലുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ള ചിത്രം ഉടന്‍ പ്രൈമറി ക്ളാസ് റൂമുകളിലെത്തുമെന്നാണു സൂചന. മാസ്റര്‍ബേഷന്‍, ഓര്‍ഗാസം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്ന വീഡിയോ ‘എക്സ്’ കാറ്റഗറിയില്‍ പെടുത്തിയാണ് ‘ലിവിംഗ് ആന്‍ഡ് ഗ്രോവിംഗ്’ എന്ന പേരില്‍ പുറത്തിറക്കുന്നത്.
സംഗതി വിവാദമായിരിക്കുകയാണ്. സിനിമയ്ക്കെതിരേ മാതാപിതാക്കള്‍ രംഗത്തെത്തി, ഇവര്‍ സെക്സിന്റെ മോശം ഡീറ്റെയ്ല്‍സാണ് സിനിമയില്‍ നല്‍കുന്നതെന്നും ഇതുകൊണ്ടു ടീനേജ് പ്രഗ്നന്‍സിക്കോ, മറ്റു പ്രശ്നങ്ങള്‍ക്കോ കുറവുണ്ടാകുമെന്നു കരുതുന്നില്ലെന്നും അഭ്പ്രായപ്പെടുകയുണ്ടായി. ലേബര്‍ സര്‍ക്കാരിലെ ഏറ്റവും വിശാലമനസ്കരായ ആളുകള്‍ പോലും ഇതിനെതിരേ ചെറിയ ആശങ്ക പങ്കുവച്ചിട്ടുണ്ട് എന്നിരിക്കെ സെക്സ് ആന്‍ഡ് റിലേഷന്‍ഷിപ്പ് എജ്യുക്കേഷന്റെ(എസ്.ആര്‍.ഇ) ഭാഗമായി പ്രൈമറി സ്കൂളുകളെ പ്രതിഷേധരംഗമാക്കി മാറ്റാന്‍ ഇവരും ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞു.
പ്രായം, വിശ്വസം, സംസ്കാരം എന്നിവയെ മുറിപ്പെടുത്താത്ത രീതിയില്‍ ടീച്ചിംഗ് മെറ്റീരിയലുകള്‍ ഉള്‍പ്പെടുത്തണമെന്നും മാതാപിതാക്കളുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍മാരും ഹെഡ്ടീച്ചേഴ്സും ആവശ്യമുന്നയിച്ചിരിക്കുകയാണ്. എന്നാല്‍, കണ്‍സള്‍ട്ടേഷന്‍ പരിപാടി മിക്ക സ്കൂളുകളും പേരിനുമാത്രമേ ചെയ്യാന്‍ സാധ്യതയുളളൂ എന്നും പറയപ്പെടുന്നു. സെക്സ് എജ്യുക്കേഷന്‍ ലോബിയാണ് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം ഏര്‍പ്പെടുത്താനുള്ള നീക്കത്തിനു പിന്നിലെന്നും അഞ്ചിലൊന്നു പ്രൈമറി സ്കൂളുകളിലും ഇവരുടെ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്ന് ആരോപണവും ഉയന്നിട്ടുണ്ട് അതേസമയം ഇത് നടപ്പില്‍ വരുമ്പോള്‍ 3400 സ്കൂളുകളും ഒരു ദശലക്ഷത്തിലേറെ കുട്ടികളുമാണ് ‘പ്രേക്ഷകരായി’ മാറുന്നത് എന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്.
വെറും എട്ട് വയസ്സ് മാത്രം പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളില്‍ എസ്.ആര്‍.ഇ. നിര്‍ബന്ധമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനെതിരേ ക്രോസ്പാര്‍ട്ടി പിന്തുണ കിട്ടിയില്ലെങ്കിലും പദ്ധതി നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നീക്കത്തെ ആശങ്കയോടെ കാണുന്ന ഒരു മാതാവ് ആണ്‍കുട്ടികള്‍ ഇവയൊക്കെ കണ്ടു അതുപോലെ പെണ്‍കുട്ടികളെ സമീപിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പറഞ്ഞു. എന്തായാലും കുട്ടികളെ സ്കൂളില്‍ വിടുന്ന നമ്മള്‍ മലയാളി രക്ഷിതാക്കളും മക്കള്‍ എന്താണ് പഠിക്കുന്നത് എന്ന് ശ്രദ്ധിച്ചാല്‍ നന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല