ഫിലാഡല്‍ഫിയയിലെ മൃഗങ്ങള്‍ക്കായുള്ള ഒരു സങ്കേതത്തില്‍ ദയാവധം കാത്ത് കഴിയുകയായിരുന്ന കാഡ്ബറി എന്ന തെരുവു പൂച്ചയെ ഭാഗ്യം തേടി വന്നത് അപ്രതീക്ഷിതമായിട്ടായിരുന്നു. രോഗബാധിതനായ ഒരു വളര്‍ത്ത് പൂച്ചയ്ക്ക് വൃക്ക ദാനം ചെയ്തതിലൂടെയാണ് കാഡ്ബറിയ്ക്ക് നല്ല ഭക്ഷണവും ഒപ്പം സ്നേഹമുള്ള ആളുകളേയും ലഭിച്ചത്.
കാതറീന്‍ അഡ്ഡി-ബെണ്‍സ്റ്റീന്‍ എന്ന സ്ത്രീയുടെ അരുമ പൂച്ചയ്ക്കാണ് അസുഖം ബാധിച്ചത്. 12 വയസ്സ് പ്രായമുള്ള ഓപി എന്ന പൂച്ചയുടെ വൃക്കയുടെ പ്രവര്‍ത്തനമാണ് താളം തെറ്റിയത്. തുടര്‍ന്ന് കാഡ്ബറിയുടെ വൃക്ക സ്വീകരിക്കുകയായിരുന്നു.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായി. രണ്ട് പൂച്ചകളും ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. പൂച്ചകള്‍ ഇപ്പോള്‍ നല്ല സ്നേഹത്തിലാണ്. കിഡ്നിയുടെ ഭാഗത്ത് നക്കിക്കൊണ്ട് ഓപ്പിയോടുള്ള സ്നേഹം കാഡ്ബറി പ്രകടിപ്പിക്കുന്നുണ്ടെന്നും കാതറീന്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല