ജനനം രണ്ട് മുഖവും രണ്ട് വായയും രണ്ട് മൂക്കുകളും മൂന്ന് കണ്ണുകളുമായാണെങ്കില്‍ ആരും ആ ജീവി എത്ര കാലം ജീവിച്ചു എന്നായിരിക്കും ചോദിക്കുന്നത്. പക്ഷേ ഒരു പൂച്ച ഇത്രയും അവയവങ്ങളുമായി പന്ത്രണ്ട് കൊല്ലം ജീവിച്ചു എന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?
യജമാനന്‍ മേരിസ്റ്റീവന്‍സ് 12 കൊല്ലം മുന്‍പ് ദയാവധം വയ്യാത്തതു കൊണ്ടു മാത്രമാണ് പൂച്ചയെ കൊല്ലാതെ വിട്ടത്. പക്ഷേ ഈ വര്‍ഷം ഈ പൂച്ച നടന്നു കയറിയത് ഗിന്നസ് ബുക്ക് ഒഫ് റെക്കാര്‍ഡിലേക്കാണ്. രണ്ട് മുഖമുള്ളതിനാല്‍ രണ്ട് ഓമനപ്പേരും സ്റ്റീവന്‍സ് ഈ പൂച്ചക്കിട്ടു. ഫ്രാങ്കെന്നും ലൂയി എന്നും. ജാനസ് ക്യാറ്റുകളെന്നറിയപ്പെടുന്ന ഇത്തരം പൂച്ച വര്‍ഗക്കാരില്‍ ഏറ്റവുമധികകാലം ജീവിച്ചതിനാലാണ് ഗിന്നസ് ബുക്കില്‍ കയറിയത്.
ജാനസ് എന്ന റോമന്‍ ദേവതയില്‍ നിന്നാണ് ഇത്തരം വ്യത്യസ്ത മുഖമുള്ളവര്‍ക്ക് ഈ പേര് ലഭിച്ചത്. ജാനസ് പൂച്ചകള്‍ അധികകാലം ജീവിക്കാറില്ല എന്നാണ് ജന്തു ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഈ പൂച്ച കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ചു കൊണ്ടാണ് ജീവിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല