സ്വന്തം ലേഖകന്‍: കൂട്ടുകാരനായ നായക്കൊപ്പം പൂച്ചയും എടുത്തും ഒരു സെല്‍ഫി, സംഭവം സോഷ്യല്‍ മീഡിയയില്‍ തകര്‍പ്പന്‍ ഹിറ്റ്. ചാര നിറത്തിലുള്ള ഗ്രേ ടാബി ഇനത്തില്‍പ്പെട്ട സുന്ദരന്‍ പൂച്ചയാണ് മനോഹരമായ സെല്‍ഫി എടുത്തത്. ഒരു മരക്കുറ്റിയില്‍ കയറി നിന്നാണ് പൂച്ച സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുത്തത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ ചിത്രം ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്. ചിത്രത്തിന് പത്ത് ലക്ഷത്തോളം ലൈക്കുകളും ആയിരക്കണക്കിന് ഷെയറുകളും ലഭിച്ചു. പൂച്ച സെല്‍ഫി പകര്‍ത്തിയതിന് പിന്നില്‍ മറ്റാരുടെയങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.
സമയം ക്രമീകരിച്ച ക്യാമറ പൂച്ചയുടെ മുന്നില്‍ വയ്ക്കുകയോ മൊബൈല്‍ ക്യാമറയ്ക്ക് പിന്നില്‍ മറ്റ് ക്യാമറകള്‍ പ്രവര്‍ത്തിക്കുകയോ ചെയ്തിരിക്കാമെന്നാണ് സംശയാലുക്കള്‍ പറയുന്നത്. ആധികാരികത സംശയാസ്പദമാണെങ്കിലും ചിത്രം ഓണ്‍ലൈനില്‍ വൈറലായിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല