സ്വന്തം ലേഖകന്‍: കാറ്റലോണിയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന് സ്‌പെയിന്‍, അന്ത്യശാസനം തള്ളി കാറ്റലോണിയ പ്രസിഡന്റ് കാള്‍സ് പ്യൂജെമോണ്ട്. തിങ്കളാഴ്ചക്കകം നിലപാട് അറിയിക്കണമെന്നാണ് സ്‌പെയിന്‍ കാറ്റലോണിയന്‍ പക്ഷത്തിന് അന്ത്യശാസനം നല്‍കിയത്.
എന്നാല്‍, അതേക്കുറിച്ച് മൗനംപാലിച്ച പ്യൂജെമോണ്ട്, അടിയന്തര സംഭാഷണത്തിന് അഭ്യര്‍ഥിച്ച് സ്‌പെയിനിന് തിങ്കളാഴ്ച കത്തുനല്‍കി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാറ്റലന്‍ പാര്‍ലമന്റെ് ചേര്‍ന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. എന്നാല്‍, സ്‌പെയിനുമായി ചര്‍ച്ചകള്‍ക്കായി സ്വാതന്ത്ര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് അല്‍പദിവസം നീട്ടിവെക്കുകയാണെന്ന് പ്യൂജെമോണ്ട് അറിയിച്ചിരുന്നു. എന്നാല്‍, സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടുണ്ടോ എന്ന് ഒക്‌ടോബര്‍ 16നകം അറിയിക്കണമെന്ന് അടുത്ത ദിവസം സ്പാനിഷ് പ്രധാനമന്ത്രി മരിയാന രജോയ് അന്ത്യശാസനം നല്‍കുകയായിരുന്നു.
ഒക്‌ടോബര്‍ ഒന്നിന് നടത്തിയ ഹിതപരിശോധനയെ തുടര്‍ന്നാണ് സ്പാനിഷ് പാര്‍ലമന്റെ് കഴിഞ്ഞയാഴ്ച പ്രത്യേക സമ്മേളനം ചേര്‍ന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം വൈകുമെന്ന പ്യൂജെമോണ്ടിന്റെ പ്രസ്താവന അനിശ്ചിതത്വത്തിന് കാരണമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല