സ്വന്തം ലേഖകന്‍: കാറ്റലോണിയയുടെ സ്വയഭരണാവകാശം സ്‌പെയിന്‍ റദ്ദാക്കി, ആറു മാസത്തിനകം പ്രാദേശിക തെരഞ്ഞെടുപ്പ്, കാറ്റലോണിയയില്‍ വ്യാപക പ്രതിഷേധം. ക്‌ടോബര്‍ ഒന്നിനു നടന്ന കാറ്റലോണിയന്‍ ഹിതപരിശോധനയെ തുടര്‍ന്ന് സ്‌പെയിനില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി ഇതോടെ വഴിത്തിരിവിലെത്തി. സ്പാനിഷ് സര്‍ക്കാര്‍ ശനിയാഴ്ച വിളിച്ചു ചേര്‍ത്ത അടിയന്തര മന്ത്രിസഭ യോഗത്തിലാണ് കാറ്റലോണിയയുടെ സ്വയംഭരണാവകാശം റദ്ദാക്കാന്‍ തീരുമാനിച്ചത്.
അടുത്ത ശനിയാഴ്ചയോടെ പ്രവിശ്യ സ്‌പെയിനിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുമെന്നും പ്രധാനമന്ത്രി മരിയാനോ രജോയ് അറിയിച്ചു. ആറു മാസത്തിനകം കാറ്റലോണിയയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടത്താനും യോഗത്തില്‍ തീരുമാനിച്ചു. സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ ഉടന്‍ നടപടികള്‍ തുടങ്ങും. കാറ്റലോണിയന്‍ നേതാവ് നിയമത്തെ വെല്ലുവിളിച്ച് ഏകപക്ഷീയമായി ഹിതപരിശോധന നടത്തി തുറന്ന ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മറ്റു വഴികള്‍ മുന്നിലില്ലെന്ന് രജോയ് അറിയിച്ചു.
കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കാനുള്ള തീരുമാനം പുറത്തുവന്നതോടെ ആയിരക്കണക്കിന് ആളുകളാണ് കാറ്റലോണിയയുടെ തെരുവുകളില്‍ തടിച്ച് കൂടിയത്. കാറ്റിലോണിയന്‍ പതാകയുമായി എത്തിയ ജനക്കുട്ടം സെപ്‌യിന്‍ സര്‍ക്കാറിനെ ഭയക്കുന്നില്ലെന്ന് മുദ്രാവാക്യങ്ങള്‍ മുഴക്കി. 40 വര്‍ഷത്തിനിടെ ആദ്യമായാണ് പ്രാദേശിക സര്‍ക്കാര്‍ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ സ്‌പെയിന്‍ ഭരണഘടനയുടെ സഹായം തേടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല