സ്വന്തം ലേഖകന്‍: കാറ്റലോണിയ ഇനി സ്വതന്ത്ര രാജ്യം, കാറ്റലോണിയന്‍ പ്രദേശിക പാര്‍ലമെന്റ് ഔദ്യോഗികമായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു, അംഗീകരിക്കില്ലെന്ന് സ്‌പെയിന്‍. ഒക്ടോബറില്‍ നടത്തിയ ഹിതപരിശോധനയില്‍ 90 ശതമാനംപേരും സ്‌പെയിനില്‍ നിന്നും വേര്‍പെടുന്നതിന് കാറ്റലോണിയക്ക് അനുകൂലമായി വോട്ട് ചെയ്തിരുന്നു. എങ്കിലും സ്‌പെയിനുമായുള്ള ചര്‍ച്ചകള്‍ക്കര്യി ഔദ്യോഗിക പ്രഖ്യാപനം വൈകിക്കുകയായിരുന്നു.
എന്നാല്‍ ചര്‍ച്ചകളില്‍ സ്‌പെയിന്‍ ഭീഷണിയുടെ സ്വരത്തില്‍ ഉറച്ചു നിന്നതോടെ കഴിഞ്ഞ ദിവസം കാറ്റലന്‍ പാര്‍ലമെന്റ് ഔദ്യോഗിക സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുകയായിരുന്നു. കാറ്റലോണിയക്കുമേല്‍ നേരിട്ടുള്ള ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ സ്‌പെയിന്‍ നടത്തി വരുന്നതിനിടയ്ക്കാണ് സ്വാതന്ത്ര്യ പ്രഖ്യാപനം. എന്നാല്‍ സ്വാതന്ത്ര പ്രഖ്യാപനത്തിനു പിന്നാലെ ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ചു.
സ്വതന്ത്രമായ കാറ്റലോണിയയെ അംഗീകരിക്കണമെന്ന് മറ്റ് രാജ്യങ്ങളോട് കാറ്റലന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്‌പെയിനിന്റെ സമ്പദ്ഘടനയുടെ നെടുംതൂണായി അറിയപ്പെടുന്ന കാറ്റലോണിയ സ്വാതന്ത്രമാകുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സ്‌പെയിന്‍. സ്വതന്ത്രമാകാനുള്ള നീക്കം നിയമപരമായി നിലനില്‍ക്കില്ലെന്നും സ്പാനിഷ് നിയമ വിദഗ്ദര്‍ വാദിക്കുന്നു.
കാറ്റലോണിയയുടെ സ്വതന്ത്ര പ്രഖ്യാപനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി സ്‌പെയിന്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റിനെ പുറത്താക്കി കാറ്റലോണിയ പിടിച്ചെടുക്കുന്നതിനായി സെനറ്റിന്റെ അനുമതി തേടി സ്പാനിഷ് സര്‍ക്കാറും വോട്ടെടുപ്പ് നടത്തിയിട്ടുണ്ട്. കാറ്റലോണിയന്‍ പ്രസിഡന്റെ അധികാരം റദ്ദാക്കാന്‍ രജോയ് സെനറ്റിന്റെ അനുമതി തേടാനിരിക്കെയാണ് കാറ്റലോണിയയുടെ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല