സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ ഉടന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചേക്കും, ഹിതപരിശോധനക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സ്‌പെയിനിലെ ഫിലിപ്പ് ആറാമന്‍ രാജാവ്. കാറ്റലോണിയ ഉടന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് പ്രസിഡന്റ് കാര്‍ലസ് പൂജിമ്യോയന്‍ വ്യക്തമാക്കി. ഹിതപരിശോധന നിയമവിരുദ്ധമെന്ന് സ്‌പെയിനിലെ രാജാവ് ഫിലിപ്പ് ആറാമന്‍ പ്രഖ്യാപ്പിച്ചതിനു പിന്നാലെയാണ് പ്രസിഡന്റ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കിയത്.
ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമുണ്ടാകും എന്നാണ് കാറ്റലോണിയന്‍ പ്രസിഡന്റ് അറിയിച്ചത്. സ്പാനിഷി സര്‍ക്കാര്‍ കാറ്റലോണിയുടെ ഭരണം ഏറ്റെടുത്താല്‍ അത് ചരിത്രപരമായ തെറ്റാകും എന്ന മുന്നറിയിപ്പും പ്രസിഡന്റ് കാര്‍ലസ് നല്‍കി. അതിനിടെ രാജ്യത്തെ അസ്ഥിരപ്പെടുത്തുന്നതിന് എതിരേ മുന്നറിയിപ്പുമായി സ്‌പെയിനിന്റെ രാജാവ് ഫിലിപ്പ് ആറാമന്‍ രംഗത്തെത്തി. കാറ്റലന്‍ പോലീസ് മേധാവി ജോസഫ് ലൂയി ട്രാപെറോയുടെയും സ്വാതന്ത്ര്യത്തെ അനുകൂലിക്കുന്നവരുടെയും പേരില്‍ സ്പാനിഷ് കോടതി രാജ്യദ്രോഹക്കുറ്റത്തിന് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതോടെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയാണ് സ്‌പെയിന്‍ നേരിടുന്നത്. ഹിതപരിശോധനയ്ക്കു ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത രാജാവ് സ്പാനിഷ് സര്‍ക്കാരിനെ പിന്തുണച്ചു. ജനാധിപത്യ വിരുദ്ധമായ പ്രവൃത്തികളാണ് കാറ്റലോണിയ നടത്തിയതെന്നും ജനാധിപത്യ ജീവിതത്തിലെ ഏറ്റവും ഗുരുതരമായ സ്ഥിതി വിശേഷത്തിലൂടെയാണ് സ്‌പെയിന്‍ കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജാവ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും സ്ഥിതി ശാന്തമാക്കുന്നതിനുപകരം ആളിക്കത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നും കാറ്റലന്‍ സര്‍ക്കാര്‍ വക്താവ് ജോര്‍ഡി ടുറുള്‍ തിരിച്ചടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല