സ്വന്തം ലേഖകന്‍: പ്രാദേശിക തെരഞ്ഞെടുപ്പിനായി കാറ്റലോണിയന്‍ ജനത ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്. സ്വയംഭരണം ആവശ്യപ്പെട്ട് ഒക്‌ടോബര്‍ ഒന്നിന് കാറ്റലോണിയ നടത്തിയ ഹിതപരിശോധന ഫലം സ്പാനിഷ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കാറ്റലോണിയന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് പ്രവിശ്യ സ്‌പെയിനിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്തു. 135 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 68 സീറ്റ് നേടുന്ന പാര്‍ട്ടി വിജയിച്ചതായി പ്രഖ്യാപിക്കും.
കറ്റാലന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട് നയിക്കുന്ന സന്റെര്‍ റൈറ്റ് ടുഗതര്‍ ഫോര്‍ കാറ്റലോണിയ, മുന്‍ വൈസ്പ്രസിഡന്റ് ഒരിയോല്‍ ജാന്‍ക്വിറസ് നേതൃത്വം നല്‍കുന്ന സന്റെര്‍ ലെഫ്റ്റ് കറ്റാലന്‍ റിപ്പബ്ലിക്കന്‍ ലെഫ്റ്റ്(ഇ.ആര്‍.സി), സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കാറ്റലോണിയ, സന്റെര്‍ ലെഫ്റ്റ് നാഷനല്‍ സ്പാനിഷ് സോഷ്യലിസ്റ്റ് പാര്‍ട്ടി, തീവ്രവലതുപക്ഷമായ പീപ്ള്‍സ് പാര്‍ട്ടി ഓഫ് കാറ്റലോണിയ എന്നിവയാണ് മത്സരരംഗത്തുള്ളത്.
പുജെമോണ്ട് ബ്രസല്‍സിലാണുള്ളത്. നേരിയ ഭൂരിപക്ഷത്തിന് ഇ.ആര്‍.സി വിജയിക്കുമെന്നാണ് റിപ്പോര്‍ട്ട്. പുജെമോണ്ടിന്റെ സഖ്യവും ഇ.ആര്‍.സിയും വിജയിച്ചാല്‍ സ്വാതന്ത്ര്യം വേണമെന്ന ആവശ്യം കൂടുതല്‍ ശക്തമാകും. നവംബര്‍ രണ്ടു മുതല്‍ ജയിലിലാണ് ജാന്‍ക്വിറസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല