1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2011


 

ബെന്നി വര്‍ക്കി പെരിയപ്പുറം

സീറോ മലബാര്‍ സഭ ബര്‍മിങ്ങാം അതിരൂപതയുടെ പരിധിയിലുള്ള മാസ് സെന്ററുകളിലെ വേദപാഠ അദ്ധ്യാപകര്‍ക്ക് വേണ്ടി ബര്‍മിങ്ങാമിലെ ബാല്‍സണ്‍ കോമണ്‍ പള്ളിയില്‍ വെച്ച് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ധ്യാനം നടത്തുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയാണ് സമയ ക്രമം. സീറോ മലബാര്‍ സഭ മാണ്ഡ്യ രൂപത ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.

സീറോ മലബാര്‍ സഭ ബര്‍മിങ്ങാം അതിരൂപത ചാപ്ലിന്‍ ഫാദര്‍ സോജി ഓലിക്കല്‍ മറ്റ് സെഹിയോന്‍ ധ്യാന ടീമംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഇപ്പോള്‍ വേദപാഠം പഠിപ്പിക്കുന്നവര്‍ക്കും ഇനി വേദപാഠം പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ ധ്യാനത്തില്‍ പങ്കെടുക്കാം. യു. കെയുടെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് താല്‍പര്യമെങ്കില്‍ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണെന്ന് ഫാദര്‍ സോജി ഓലിക്കല്‍ അറിയിച്ചു. ദൂരെ നിന്ന് വരുന്നവര്‍ക്ക് നേരത്തെ അറിയിച്ചാല്‍ താമസ സൗകര്യം ലഭ്യമാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

Francis 07737606803

Benny Varkey 07735623687

E mail – peribenny@yahoo.co.uk

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.