റോമന്‍ കാത്തലിക് വിശ്വാസികള്‍ മാസാദ്യ വെളളിയാഴ്ചയിലെ പ്രാര്‍ത്ഥനകള്‍ക്കായി ഉച്ചയ്ക്ക് ശേഷം 3 മണി മുതല്‍ സമയം കണ്ടെത്തണമെന്ന്ബിഷപ്പ്. മാസാദ്യ വെളളിയാഴ്ച റോമന്‍ കാത്തലിക് വിശ്വാസികള്‍ ഒരുമിച്ച് കൂടി പ്രാര്‍ത്ഥിക്കണമെന്നാണ് ബിഷപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. സഭയുടെ ഇയര്‍ ഓഫ് ഫെയ്ത്തിന്റെ ഭാഗമായാണ് മാസാദ്യ വെളളിയാഴ്ച ഓഫീസുകളില്‍ പ്രാര്‍ത്ഥന നടത്താന്‍ ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയതത്.
ജോലിസ്ഥങ്ങളില്‍ മതവിശ്വാസം പ്രകടിപ്പിക്കുന്ന തരത്തിലുളള ചിഹ്നങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയില്‍ ബ്രട്ടീഷ് ഗവണ്‍മെന്റിന്റെ വക്കീലന്‍മാര്‍ വാദിച്ച ആതേ ആഴ്ച തന്നെയാണ് വിവാദമായേക്കാവുന്ന നിര്‍ദ്ദേശവുമായി ബിഷപ്പ് രംഗത്തെത്തിയത്. ആരുണ്‍ഡെല്‍, ബ്രിംഗ്ടണ്‍ ബിഷപ്പ് റെറ്റ് റവ. കെയ്‌റണ്‍ കോണ്‍റേ ആണ് പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലേയും വെയ്ല്‍സ് ഇവാഞ്‌ലലൈസേഷന്‍ കമ്മിറ്റിയിലേയും അംഗമാണ് കെയ്‌റണ്‍. പതിനേഴാം നൂറ്റാണ്ടില്‍ നിലനിന്നിരുന്ന പ്രത്യേക വെളളിയാഴ്ച പ്രാര്‍ത്ഥനകള്‍ തിരികെ കൊണ്ടുവരണമെന്നാണ് അദ്ദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടത്.
എല്ലാ മാസത്തേയും ആദ്യത്തെ വെളളിയാഴ്ച എല്ലാ കത്തോലിക്കരും ഒന്നിച്ച് കൂടി ഒരു നിമിഷം പ്രാര്‍ത്ഥക്കണമെന്നും കഴിയുമെങ്കില്‍ അത് വൈകുന്നേരം 3 മണിക്ക് ആയിരിക്കണമെന്നും അല്ലാത്തവര്‍ ഉച്ചഭക്ഷണത്തിന്റെ ഇടവേളകളില്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്ത് ജോലി ചെയ്തുകൊണ്ടിരിക്കുകയാണങ്കിലും ആ സമയം അതെല്ലാം നിര്‍ത്തിവച്ച ശേഷം തലകുനിച്ച് അല്‍പ്പനേരം പ്രാര്‍ത്ഥിക്കാനും അതുവഴി മനസ്സിനും ശരീരത്തിനും ഉണര്‍വേകാനും അദ്ദേഹം വിശ്വാസികളോട് പറഞ്ഞു.
പ്രാര്‍ത്ഥനയ്ക്ക് സമയമായി എന്നറിയിക്കാന്‍ ഉച്ചയ്ക്ക് ശേഷം 2.55ന് നിങ്ങളുടെ മൊബൈല്‍ഫോണില്‍ അലാറം വെയ്ക്കാനും അദ്ദേഹം ഉപദേശിച്ചു. യഥാര്‍ത്ഥത്തില്‍ നിശബ്ദമായി പ്രാര്‍ത്ഥിക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും യേശുവുമായുളള നിങ്ങളുടെ വിശ്വാസം എത്രത്തോളം ദൃഡമാണോ അത്രയും തുറന്ന് ആത്മവിശ്വാസത്തോടെ നിങ്ങളുടെ വിശ്വാസം ചുറ്റുമുളളവര്‍ കാണുന്ന രീതിയില്‍ പ്രകടിപ്പിക്കണമെന്നും ബിഷപ്പ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല