അഞ്ചാമത് മലങ്കര കത്തോലിക്കാ സഭാ കണ്‍വെന്‍ഷന് കൊടിയിറങ്ങിയപ്പോള്‍ ഷെഫീല്‍ഡ് നോട്ടിങാം വിഷനുകളുടെ സംഘാടക മികവിനെ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ അഭിനന്ദിച്ചു. പ്രാര്‍ത്ഥനാപൂര്‍വം വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചതാണ് കണ്‍വെന്‍ഷന്‍ അനുഗ്രഹപൂര്‍ണമാകാന്‍ കാരണമായതെന്ന് സമാപന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.
ജോയിന്റ് കണ്‍വീനര്‍മാരായ വര്‍ഗീസ് ഡാനിയേല്‍, ജോണ്‍സണ്‍ ജോസഫ് എന്നിവരാണ് വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത്. പൊതു ക്രമീകരണങ്ങള്‍ക്ക് വിന്‍സെന്റ് ഷെഫീല്‍ഡ്, ക്രൈസ്റ്റണ്‍ ഫ്രാന്‍സിസ്, ജെയിംസ് സ്, ബെന്‍സി, മനു സ്‌കമറിയ, രാജന്‍, റോയി എന്നിവര്‍ നേതൃത്വം നല്‍കി.
2006ലെ കണ്‍വെന്‍ഷന്‍ സെന്റ് ബേസില്‍ മലങ്കര കാത്തലിക്ക് മിഷന്‍ ലിവര്‍പൂള്‍ ആതിഥേയത്വം വഹിക്കും. പുതിയ ദൗത്യം ഏറ്റെടുത്തുകൊണ്ട് പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം സുനില്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ കത്തോലിക്കാ പതാക മിഷന്‍ അംഗങ്ങള്‍ കര്‍ദ്ദിനാളില്‍നിന്ന് സീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല