സീറോ മലബാര്‍ സഭയുടെ പ്രേക്ഷിത വര്ഷാചരണത്തോട് അനുബന്ധിച്ച് യു കെ സെന്റ് തോമസ് കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു.ബര്‍മിംഗ്ഹാം സെന്റ് കാതറിന്‍സ് പള്ളിയില്‍ വച്ചാണ് യു കെ യിലെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള കാത്തലിക് ഫോറം പ്രതിനിധികള്‍ ഒരുമിച്ചു കൂടിയത്.2011 ആഗസ്റ്റ് 15 മുതല്‍ 2012 ആഗസ്റ്റ് 15 വരെയാണ് സീറോമലബാര്‍ സഭ പ്രേക്ഷിത വര്‍ഷമായി ആചരിക്കുന്നത്.
രാവിലെ പതിനൊന്നു മണിയോടെ ഫാദര്‍ മാത്യു പ്ലാത്തോട്ടത്തിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്.ക്രൈസ്തവര്‍ ലോകത്ത് എവിടെയായിരുന്നാലും വിശ്വാസ പ്രഘോഷണം നടത്തുവാന്‍ ബാദ്ധ്യസ്ഥരാണെന്നും തങ്ങളുടെ പ്രവൃത്തി മേഖലകളില്‍ യേശുവിനു സാക്ഷികള്‍ ആകണമെന്നും ഫാദര്‍ മാത്യു കുര്‍ബാന മദ്ധ്യേ നല്കിയ സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു.വയനാട്ടിലെ കുടിയേറ്റ മേഖലകളില്‍ സീറോമലബാര്‍ സഭയുടെ വേരുകള്‍ ഉറപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച വൈദികനാണ് ഫാദര്‍ മാത്യു പ്ലാത്തോട്ടം.
പ്രേക്ഷിത വര്‍ഷാചരണത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ച സെന്റ് കാതറിന്‍സ് പള്ളി വികാരി ഫാദര്‍ ജിം ഫ്ലെമിംഗ്,യു കെയില്‍ ക്രൈസ്തവ വിശ്വാസാഗ്നി അണയാതെ സൂക്ഷിക്കുന്നതില്‍ സീറോമലബാര്‍ സമൂഹം വഹിക്കുന്ന പങ്കിനെ പ്രശംസിച്ചു.കൂടുതല്‍ കരുത്തോടെ ബ്രിട്ടീഷ് ജനതക്കിടയില്‍ പ്രേക്ഷിത പ്രവര്‍ത്തനം നടത്താന്‍ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്ക് കഴിയട്ടെയെന്ന് ആശംസിച്ച അദ്ദേഹം എല്ലാവിധ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വിശുദ്ധ തോമാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ട് പ്രദക്ഷിണം നടത്തി.ഉച്ച ഭക്ഷണത്തിന് ശേഷം വിവിധ വിഷയങ്ങളിന്‍ മേല്‍ ചര്‍ച്ചയും ക്ലാസുകളും നടന്നു.വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ ക്ലാസുകളെടുത്തു.ബ്ലാക്ക്പൂള്‍ യൂണിറ്റിലെ കുട്ടികള്‍ അവതരിപ്പിച് സ്വാഗത ഗാനം പുതുമ പുലര്‍ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല