ജൂണ്‍ 30 ന് ബര്‍മിങ്ഹാമില്‍ വെച്ച് നടക്കുന്ന ദേശീയ പ്രതിനിധി സമ്മേളനത്തിലേയ്ക്കുള്ള പ്രതിിധികളുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.വിവിധ യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.സീറോ മലബാര്‍ സഭ സിനഡ് ആഹ്വാനം ചെയ്ത പ്രേഷിത വര്‍ഷാചരണ പ്രവര്‍ത്തനങ്ങള്‍ ലോകമെങ്ങും നടക്കുന്നതിന്റെ ഭാഗമായാണ് യു.കെ.യില്‍ സെന്റ് തോമസ് കാത്തലിക് ഫോറം പ്രേഷിത പ്രവര്‍ത്തനത്തിന്റെ പ്രാധാന്യം വിശ്വാസികള്‍ക്കിടയില്‍ കൂടുതല്‍ അറിയുന്നതിന് പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തുന്നത്.ആഗസ്റ്റ് 15 ന് നടക്കുന്ന പ്രേക്ഷിത വര്‍ഷാചരണ സമാപനത്തില്‍ നടത്തേണ്ട പരിപാടികള്‍ക്ക് കണ്‍വന്‍ഷനില്‍ രൂപം നല്‍കും.തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്‍മാരോടും വൈദികരോടും ആലോചിച്ചു വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല