മരിച്ച് 48 മിനിറ്റുകള്‍ക്കകം ഹൃദയം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ച് ‘ഉയര്‍ത്തെഴുനേറ്റ’ കത്തോലിക്കാ സഭയിലെ ഈ വൈദികന്‍ പറയുന്നത് ദൈവം സ്ത്രീയാണെന്നാണ്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലുള്ള 71കാരനായ ഫാ. ജോണ്‍ മൈക്കിള്‍ ഒനീലാണ് ദൈവത്തെ സ്വര്‍ഗത്തില്‍വെച്ച് കണ്ടെന്നും വാത്സല്യമുള്ള ഒരു മാതാവിന്റെ രൂപമാണ് ദൈവത്തിനുള്ളതെന്നുമുള്ള അവകാശവാദം ഉന്നയിച്ചത്.
ഹൃദയാഘാതത്തിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഫാ. ജോണ്‍ ആശുപത്രിയിലെത്തിച്ച് കുറച്ച് നേരം കഴിഞ്ഞപ്പോള്‍ മരിച്ചു. ഇയാള്‍ മരിച്ചെന്ന് ആശുപത്രി അധികൃതര്‍ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയതാണ്. പിന്നീട് ആശുപത്രപിയിലെ ഡോക്ടര്‍മാര്‍ നൂതന സാങ്കേതിക വിദ്യയായ ലൂക്കാസ് 2 ഉപയോഗിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലാക്കി. ആര്‍ട്ടറീസിലെ ബ്ലോക്കുകള്‍ നീക്കി രക്തയോട്ടം സുഗമമാക്കാനുള്ള സാങ്കേതികവിദ്യയാണ് ലൂക്കാസ് 2.
മരണശേഷം താന്‍ സ്വര്‍ഗത്തില്‍ എത്തിയപ്പോള്‍ ദൈവത്തെ കണ്ടുവെന്നും തേജോന്മയയായ ഒരു സ്ത്രീ രൂപമാണ് ദൈവത്തിനെന്നും വൈദികന്‍ പറയുന്നു.
കത്തോലിക്കാ സഭയെ സംബന്ധിച്ച് തലവേദന ഉണ്ടാക്കുന്ന ഒരു കാര്യമാണിത്. ദൈവം സ്ത്രീയാണെന്നുള്ള കാര്യം കിംവദന്തി മാത്രമാണെന്ന് പറഞ്ഞ് തള്ളിക്കളയാനാണ് കത്തോലിക്കാ സഭ ശ്രമിക്കുന്നത്. അതേസമയം താന്‍ മരിക്കുന്നത് വരെ ഹോളി മദറിനെക്കുറിച്ച് സുവിശേഷം പറയുമെന്ന നിലപാടാണ് ഫാദര്‍ ജോണിന്റേത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല