1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2012

മാത്യു ജോസഫ്‌

ലണ്ടന്‍: ഒരേ വിശ്വാസവും ഒരേ ചിന്തയും ഒരേ ചൈതന്യവും മനസ്സില്‍ കാത്തു സൂക്ഷിച്ചുകൊണ്ട് ജീവിതത്തിന്റെ പുതിയ അര്‍ത്ഥതലങ്ങള്‍ തേടുന്ന ഇംഗ്ലണ്ടിന്റെ കത്തോലിക്കാ യുവത്വം വെംബ്ലി സ്റ്റേഡിയത്തില്‍ ഇന്ന് ശനിയാഴ്ച മാര്‍ച്ച് 24 ന് ഒന്നിച്ചു കൂടുന്നു.

ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളെ ശക്തമായി, വ്യക്തമായ കാഴ്ചപ്പാടോടെ നേരിടാനുള്ള ശക്തി സംഭരിക്കാന്‍ യേശുവിന്റെ കാലടികളെ പിന്തുടര്‍ന്നു ലോകത്തിനു വെളിച്ചമായി യുവജനങ്ങള്‍ നില്‍ക്കണം എന്ന കാഴ്ചപ്പാടിന് അനുസരണയുമായിട്ടാണ് ഈ യുവസംഗമം.

ഏകദേശം 8000 യുവജനങ്ങള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ വേദിയില്‍ വിശ്വ പ്രസിദ്ധ വാഗ്മികള്‍ സംബോധന ചെയ്യും. ധാരാളം മലയാളി യുവജനങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകുന്ന ഈ വേദി, മാറി വരുന്ന ലോകത്തില്‍ കുട്ടികള്‍ക്ക് പുതിയ ദിശാബോധം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് >>ഇവിടെ<< ക്ലിക്ക്‌ ചെയ്യുക

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.