1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2015


ജോസ് മാത്യു

ഇപ്പോള്‍ യു ,കെ സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന മലങ്കര  യാക്കോബായ സുറിയാനി ഓര്ത്തഡോക്‌സ് സഭയുടെ യാക്കോബ്  ബുര്‍ദ്ദാനയും കിഴക്കിന്റ കാതോലിക്കയുമായ  ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍  കാതോലിക്ക ബാവയുടെ മാഞ്ചസ്റ്റര്‍ ഇടവക സന്ദര്‍ശനവേളയില്‍ ബാവയുടെ   കാതോലിക്ക സ്താനോരോഹണത്തിന്റെ പതിമൂന്നാമത്  വാര്‍ഷികവും ബാവയുടെ  ഏണ്‍പത്തിഏഴാമതു ജന്മദിനവും റീജിയണിലെ മാഞ്ചെസ്റ്റര്‍  ഇടവകയില്‍ വച്ച് യു കെ റീജിയണല്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു.

ഞായറാഴ്ച രാവിലെ മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ എത്തിചേര്ന്ന ശ്രേഷ്ഠ ബാവായെ യുകെ റീജിയണല്‍ കൌണ്‍സില്‍ സെക്രടറി റവ. ഫാ . ഗ്ഗീവര്‍ഗീസ് തണ്ടായത്തും , ഇടവക സഹ വികാരി റവ. ഫാ. എല്‍ദോസ്  വട്ടപ്പറമ്പിലിന്റ് യും നേതൃത്വത്തില്‍ സുറിയാനി പാരമ്പര്യത്തില്‍ സ്വീകരിച്ച്  പള്ളിയിലെക്കാനയിച്ചു. പ്രസ്തുത സ്വീകരണ ചടങ്ങില്‍ റവ. ഫാ. എല്‍ദോസ് കൌങ്ങിന്പള്ളി , ഇടവകാംഗം റവ. ഫാ. പീറ്റര്‍ കുര്യാക്കോസ് , നാട്ടില്‍ നിന്നും ബാവയെ അനുഗമിക്കുന്ന റവ. ഫാ. ഷാനു , ഡീക്കന്‍,  തോമസും  ഒപ്പം യു കെ റീജിയണല്‍ കൌണ്‍സില്‍ അംഗങ്ങളും , മാഞ്ചെസ്റ്റര്‍ ഇടവകയിലെ എലാ അംഗങ്ങളും സഭയുടെ നോര്‍ത്ത്‌വെസ്റ്റ് മേഖലയിലുള്ള ഇടവകകളായ ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഇടവക പ്രസ്റ്റണ്‍ സെന്റ് മേരീസ് യാക്കോബായ ഇടവക, നോര്‍ത്താംപടന്‍ സെന്റ്‌മേരീസ് യാക്കോബായ സുറിയാനി ഇടവക, ലീഡ് സ്  സെന്റ് ജോര്ജ് യാക്കോബായ സുറിയാനി ഇടവക, ബിര്‍മിംഗ് ഹാം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി  ഇടവകകളിലെയും അംഗങ്ങള്‍ പങ്കെടുത്തു

തുടര്‍ന്നു  നടന്ന പ്രഭാത  പ്രാര്‍ഥനയിലും  വിശുദ്ധ കുര്‍ബാനയിലും, വിശുദ്ധ ദൈവ മാതാവിന്റ്‌റ് നാമത്തിലുള്ള മധ്യസ്ഥ പ്രാര്‍ഥനയും ശ്രേഷ്ഠ  ബാവാ തിരുമനസിന്റെ മഹനീയ കാര്‍മികത്വത്തില്‍ നടത്തപ്പെട്ടു.

വിശുദ്ധ കുര്‍ബാനാന്തരം നടന്ന പ്രത്യേക സമ്മേളനത്തില്‍ യുകെ റീജിയണല്‍ കൌണ്‍സില്‍ സെക്രട്ടറി റവ. ഫാ. ഗീവര്‍ഗീസ് തണ്ടായത്ത്  സ്വാഗതം ആശംസിക്കുകയും. ശ്രേഷ്ഠ ബാവയുടെ ശിശ്രുഷാ കാലഘട്ടത്തിനെ പ്രകീര്‍ത്തിചു കൊണ്ട്  സംസാരിക്കുകയും ചെയ്തു . മറുപടി പ്രസംഗത്തില്‍ ബാവാ തിരുമനസ്  യുകെ  മലങ്കര ബന്ധത്തിന്റ്  ആഴവും അത് കാത്തു സൂക്ഷിക്കേണ്ടതിന്റ്  ആവശ്യകതയും അതുവഴി അന്ത്യോഖ്യാ മലങ്കര ബന്ധം പരിപാലിക്കപ്പെടുവാനും, വിശ്വാസവും ചരിത്രവും സംരക്ഷിക്കുവാനും  വരും തലമുറകളില്‍ അത് പകരുവാനും ബാവ കല്പ്പിച്ചറിയിച്ചു . തുടര്‍ന്നു ബാവാ തിരുമനസ് പ്രത്യേകം തയാറാക്കിയ  കേയ്ക്ക് മുറിച്ചുകൊണ്ട്  ജന്മദിനവും സ്താനോരോഹണത്തിന്റെ വാര്ഷികവും ആഘോഷിച്ചു .റീജിയണല്‍ കൌണ്‍സില്‍ പ്രതിനിധികളും  പങ്കെടുത്ത ഇടവക പ്രതിനിധികളും  ബാവയുടെ കൈമുത്തി പാരദോഷികങ്ങള്‍ സമര്‍പ്പിച്ചു. റിജിയണല്‍ കൌണ്‍സില്‍ ട്രഷറാര്‍ ശ്രി  ജേക്കബ് കോശി നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.