1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2016

സ്വന്തം ലേഖകന്‍: ‘എന്നെ സഹായിക്കൂ’ സഹായ അഭ്യര്‍ഥനയും കഴുത്തില്‍ തൂക്കി പൂച്ച. വെസ്‌നസ്ബറിയില്‍ നിന്നുള്ള മിലി എന്ന പൂച്ച യാചനയുമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാല്‍പ്പാദത്തില്‍ മുഴയുള്ളത് നിമിത്തം മൂന്ന് വയസ്സുള്ള മിലി ഏറെ വേദനിച്ചാണ് ജീവിക്കുന്നത്.

മിലി എന്നു പേരുള്ള ഞാന്‍ രോഗം മൂലം വളരെയധികം വേദന സഹിക്കുന്നുരോഗ ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമാണ് എന്നെ സഹായിക്കൂ എന്നാണ് പൂച്ചയുടെ അഭ്യര്‍ഥന.

വെസ്‌നസ്ബറിയില്‍ വെസ്റ്റ് മിഡ് ലാന്‍ഡ് മൃഗശാലയില്‍ നിന്നുമാണ് ദൃശ്യം. പൂച്ചയുടെ കാലിന്റെ രോഗം ചികിത്സിച്ചു മാറ്റണമെങ്കില്‍ 300 പൗണ്ട് ആവശ്യമാണ്. സംരക്ഷണത്തിന്റെ ഭാരിച്ച ചെലവ് മൂലം മൃഗശാലയുടെ മേല്‍നോട്ടക്കാരനായ ജോയ്‌സ് ടര്‍ക്കിന് പൂച്ചയെ സംരക്ഷിക്കുവാന്‍ കഴിയുന്നില്ല.

അതിനായി അദ്ദേഹം കണ്ടു പിടിച്ച ആശയമായിരുന്നു പൂച്ചയെ കൊണ്ട് തന്നെ കാര്യം പറയിക്കുക. തുടര്‍ന്നാണ് ദയവായി എന്നെ നോക്കൂ എന്ന ബോര്‍ഡ് കഴുത്തില്‍ തൂക്കി പൂച്ചയെ രംഗത്തെത്തിച്ചത്.

രോഗത്തെ തുടര്‍ന്ന് എല്ലാവരില്‍ നിന്നും ഒഴിഞ്ഞു മാറി നിരാശയിലാണ് മിലി. ശസ്ത്രക്രിയക്കു വിധേയമായി രോഗം പൂര്‍ണമായി മാറുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ് ജോയ്‌സ്. അവളെ പഴയതു പോലെ ചിരിയും കളിയുമുള്ളവളായി തിരിച്ചെത്തിക്കണമെങ്കില്‍ പണം ആവശ്യമാണ് അതിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പൂച്ചക്കൊപ്പം അഭ്യര്‍ഥനയുമായുമായി ജോയ്‌സും രംഗത്തുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.