സി ബി ഐ പരമ്പര അവസാനിക്കുന്നില്ല. സേതുരാമയ്യര്‍ എന്ന കുറ്റാന്വേഷകന്‍റെ അന്വേഷണങ്ങളും. സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ ത്രില്ലറുകളുടെ പരമ്പരയിലെ അഞ്ചാമത്തെ സിനിമയുടെ തിരക്കഥയുടെ വണ്‍ലൈന്‍ പൂര്‍ത്തിയായി. എസ് എന്‍ സ്വാമി രചന നിര്‍വഹിച്ച് കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേര് – ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴ്സ്!
ഏതൊരു കുറ്റവാളിയും അയാളറിയാതെ ഒരു അടയാളം അവശേഷിപ്പിച്ചിരിക്കും. അത് ദൈവം കുറ്റാന്വേഷകനു വേണ്ടി കരുതി വയ്ക്കുന്ന സമ്മാനമാണ്. ആ ക്രൈമിന് പിന്നിലും അത്തരം ഒരു അടയാളം ഒളിഞ്ഞുകിടന്നിരുന്നു. ആരും അത് കണ്ടെത്തിയില്ല, സേതുരാമയ്യര്‍ എന്ന ബുദ്ധിരാക്ഷസന്‍ അന്വേഷണച്ചുമതല ഏറ്റെടുക്കുന്നതുവരെ!
‘ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴ്സ്’ സി ബി ഐ സീരീസിലെ ഏറ്റവും ത്രില്ലടിപ്പിക്കുന്ന സിനിമയായിരിക്കും. ഓഗസ്റ്റ് 15 എന്ന പരാജയ ചിത്രത്തിന് ശേഷം സിനിമാത്തിരക്കുകളില്‍ നിന്ന് വിട്ടുനിന്ന എസ് എന്‍ സ്വാമി ഏറെ സമയമെടുത്താണ് ‘ബ്ലാക്ക് ഇന്‍വെസ്റ്റിഗേറ്റേഴ്സ്’ തിരക്കഥ രചിക്കുന്നത്. ഒരു പഴുതുപോലുമില്ലാത്ത ക്രൈം ത്രില്ലറായിരിക്കണം ഇതെന്ന് സ്വാമിക്ക് നിര്‍ബന്ധമുണ്ട്. കെ മധു ഇപ്പോള്‍ ‘ബാങ്കിങ് അവേഴ്‌സ് ടെന്‍ ടു ഫോര്‍’ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ്. അത് ലോ ബജറ്റിലൊരുങ്ങുന്ന ഒരു ത്രില്ലറാണ്. ആ സിനിമയുടെ ഷൂട്ടിംഗ് വേഗത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം സേതുരാമയ്യരെ വീണ്ടും കളത്തില്‍ ഇറക്കാനാണ് കെ മധു ആലോചിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല