സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ വന്‍ തോല്‍വിയോടെ കേരള സ്ട്രൈക്കേഴ്സ് സെമി കാണാതെ പുറത്ത്. കേരള സ്ട്രൈക്കേഴ്സിനെ 140 റണ്‍സിനാണു കര്‍ണാടക ബുള്ഡോസേഴ്സ് തകര്‍ത്തത്. ഇതോടെ കര്‍ണാട സെമിയിലെത്തി.
ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു. 63 പന്തില്‍ പുറത്താകാതെ 154 റണ്‍സെടുത്ത രാജീവിന്റെ ബാറ്റിങ്ങാണു കര്‍ണാടകയെ കൂറ്റന്‍ സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സേ എടുക്കാനായുള്ളൂ. 27 റണ്‍സെടുത്ത രാജേഷ് പിള്ള കേരളത്തിന്റെ ടോപ് സ്കോറര്‍. അഞ്ചു മത്സരങ്ങളില്‍ രണ്ടു ജയമാണു കേരളത്തിന്റെ നേട്ടം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല