1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

സ്റ്റീവനേജ്: ഹര്‍ട്ട്ഫോര്‍ഡ്ഷയറിലെ പ്രമുഖ മലയാളി അസ്സോസ്സിയെഷനായ സര്‍ഗ്ഗം സ്റ്റീവനേജിന്റെ ചില്‍ഡ്രന്‍സ് ക്ലബ്ബും, യൂത്ത് ക്ലബ്ബും സംയുക്ത്തമായി സംഘടിപ്പിച്ച ഈസ്റ്റര്‍-വിഷു ആഘോഷം നവ്യാനുഭവമായി. മൌന പ്രാര്‍ത്ഥനയോടെ ആരംഭിച്ച ആഘോഷത്തില്‍ ജയിംസണ്‍ തോമസ്‌ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. നിഖിതാ ജോഷിയും, ഹന്നാ ബോബനും ചേര്‍ന്ന് ഈസ്റ്റര്‍-വിഷു അവതരണം നടത്തി. യൂത്ത് ക്ലബ്ബിന്റെ കോര്‍ഡിനേറ്റര്‍ സജന്‍ സെബാസ്റ്റ്യന്‍ ഈസ്റ്റര്‍-വിഷു സന്ദേശം നല്‍കി. സജീവ്‌ ദിവാകരന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളുടെ മഹത്വവും, ആചാരങ്ങളും, രീതികളും വിഷ്വല്‍ മീഡിയാ ഉപയോഗിച്ചു കുട്ടികള്‍ക്ക് വിവരിച്ചു കൊടുത്ത്.

ഏവരുടെയും കണ്ണുകളടച്ചു ഇരുത്തിയ ശേഷം പാരമ്പര്യ ആചാരത്തിന്റെ മാതൃകയില്‍ കണ്ണ് തുറപ്പിച്ചു വിഷുക്കണി ദര്ശ്ശനം നല്‍കിയത് ഏവര്‍ക്കും നവ്യാനുഭവമായി. വിഷുക്കണി ഒരുക്കുവാന്‍ ഉപയോഗിച്ച ഓരോ വസ്തുക്കളെ പറ്റിയും അപ്പച്ചന്‍ കണ്ണഞ്ചിറ വിവരിച്ചു . ഓട്ടുരുളി, കിണ്ടി, നെല്ല്, കസവു മുണ്ട്, വാല്‍ കണ്ണാടി, കണി കൊന്ന പൂവ്, രാമായണ ഗ്രന്ഥം, ധാന്യങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ ശ്രീകൃഷ്ണ പ്രതിമ തുടങ്ങി വിഷുക്കണിയിലെ എല്ലാം തന്നെ ചേര്‍ത്തൊരുക്കി തയ്യാറാക്കിയ വിഷുക്കണി ആഘോഷത്തില്‍ ഏറ്റവും ശ്രെദ്ധേയവും, അനുഭവവുമായി. സരോജാ സജീവ്‌ ആണ് വിഷുക്കണി ഒരുക്കിയത്

ചെറിയ കലാ പരിപാടികളും, കുട്ടികള്‍ക്കായുള്ള കളികളും നടത്തപ്പെട്ടു. ആഗോഷത്തിന്നു മാധുര്യം പകരാന്‍ പായസവും, മധുര പലഹാരങ്ങളും ഒരുക്കിയിരുന്നു. യൂത്ത് ക്ലബ്ബംഗം നോയല്‍ ജോജിയുടെ ജന്മദിന കേക്കും തഥവസരത്തില്‍ മുറിച്ചു സന്തോഷം പങ്കിട്ടു. സെന്റ്‌ നിക്കോളാസ് ഹാളില്‍ നടന്ന ആഗോഷത്തില്‍ റീമാ മാത്യു നന്ദി പ്രകടനം നടത്തി സര്‍ഗ്ഗം പ്രസിഡണ്ട്‌ അനില്‍ മാത്യു, സജന്‍ സെബാസ്റ്യന്‍, അഗസ്റ്റിന്‍, അനി ജോസഫ്, സിബി കക്കുഴി, തുടങ്ങിയവര്‍ കുട്ടികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി അവരോടൊപ്പം ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.