1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 9, 2024

സ്വന്തം ലേഖകൻ: രാജ്യത്ത് ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തിൽ ആഘോഷപ്രകടനങ്ങളിൽ പങ്കെടുക്കുന്ന വിദേശികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഇത്തരം ആഘോഷപ്രകടനങ്ങളിൽ പങ്കെടുക്കുന്ന വിദേശികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്ക് വിധേയമാക്കിയ ശേഷം നാടുകടത്തും. സ്വദേശികളും വിദേശികളും സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഞായറാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്.

അതിനിടെ കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ പൗരത്വ പരിശോധനകളും തുടര്‍ന്നുള്ള പൗരത്വം റദ്ദാക്കലും പുരോഗമിക്കവെ, പ്രതിസന്ധിയിലായത് നൂറുകണക്കിന് പ്രവാസികള്‍. പൗരത്വം റദ്ദാക്കപ്പെട്ട കുവൈത്തികളുടെ നേരിട്ടുള്ള സ്‌പോണ്‍സര്‍ഷിപ്പിലോ അവരുടെ കമ്പനി വീസയിലോ ജോലി ചെയ്യുന്ന പ്രവാസികളാണ് എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായത്.

പൗരത്വം റദ്ദാക്കപ്പെട്ടതിനെ തുടര്‍ന്ന് തങ്ങളുടെ സ്‌പോണ്‍സറുടെ ഫയലുകള്‍ മരവിപ്പിക്കപ്പെട്ടതോടെ വീസ പുതുക്കല്‍, ട്രാന്‍സ്ഫര്‍ ചെയ്യല്‍, കാന്‍സല്‍ ചെയ്യല്‍ തുടങ്ങി ഒരു നടപടിക്രമവും നടത്താനാവാതെ ആശങ്കയിലാണ് അവരുടെ കീഴിലുള്ള പ്രവാസികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.