സ്വന്തം ലേഖകൻ: ഇന്ത്യ ഇന്ന് 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിൻ്റെ 75-ാം വാർഷികമാണ് ഈ ദിനം. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം ആർപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിനു തുടക്കമായി.
രാജ്യത്തിൻ്റെ സൈനിക ശക്തിയും സമ്പന്നമായ സാംസ്കാരിക പൈതൃകവും കർത്തവ്യ പഥിലെ പരേഡിൽ പ്രദർശിപ്പിച്ചു. ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
പരേഡിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. ദേശീയപതാക ഉയർത്തുന്നതിനു പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു. ഇന്ത്യൻ കരസേന തദ്ദേശീമായി നിർമിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിന് സജ്ജമാണ്.
വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങൾ ആകാശത്ത് വർണക്കാഴ്ച ഒരുക്കി. നാവികസേനയുടെയും വിവിധ അർധസൈനിക വിഭാഗങ്ങളുടെയും പരേഡ് സംഘവും അണിനിരന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള 352 അംഗ മാർച്ചിങ്ങും ബാൻഡ് സംഘവും പരേഡിൽ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല