1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 31, 2024

സ്വന്തം ലേഖകൻ: ക്രിസ്മസ് ദ്വീപ് എന്ന് അറിയപ്പെടുന്ന കിരിബാത്തിയില്‍ പുതുവര്‍ഷം എത്തി. ഇന്ത്യൻ സമയം ഉച്ചതിരഞ്ഞ് 3.30നാണ് പുതുവർഷം എത്തിയത്. മധ്യ പസഫിക് ദ്വീപ് രാഷ്ട്രമായ കിരിബാത്തി അന്താരാഷ്ട്ര ദിനാങ്കരേഖയോട് തൊട്ടുകിടക്കുന്ന രാജ്യമാണ് പരമ്പരാഗത നൃത്തം, കരിമരുന്ന് പ്രയോഗം, വിരുന്ന് സൽക്കാരം, പ്രാർത്ഥനാ ചടങ്ങുകൾ എന്നിവയോടെയാണ് ഇവിടെ ആളുകൾ പുതുവർഷം ആഘോഷിച്ചത്. വൈകാതെ, ന്യൂസിലാൻ്റിലെ ചാതം ദ്വീപുകളിൽ പുതുവർഷം എത്തും.

ന്യൂസിലൻഡിലെ വെല്ലിങ്ടനിലെയും ഓക്‌ലൻഡിലെയും പുതുവർഷ ആഘോഷം ലോക പ്രശസ്തമാണ്. ടോംഗ സമോവ ഫിജി എന്നീ രാജ്യങ്ങൾ ന്യൂസിലാൻ്റിന് തൊട്ടുപിന്നാലെ പുതുവർഷം ആഘോഷിക്കും. പിന്നീട് ക്വീൻസ്‌ലാൻഡും വടക്കൻ ഓസ്‌ട്രേലിയയും പുതുവർഷം ആഘോഷിക്കും. ജപ്പാൻ, ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളിൽ രാത്രി 8.30ന് പുതുവർഷം എത്തും.

ബംഗ്ലാദേശിനും നേപ്പാളിനും പിന്നാലെ പതിനാറാമതായാണ് ഇന്ത്യയിൽ പുതുവർഷം പിറവിയെടുക്കുന്നത്. ശ്രീലങ്കയും ഇന്ത്യക്കൊപ്പം പുതുവർഷത്തെ വരവേൽക്കും. പുതുവർഷം അവസാനമെത്തുക യുഎസിലെ ബേക്കർ, ഹൗലൻഡ് ദ്വീപുകളിലാണ്. ജനവാസമില്ലാത്ത ദ്വീപുകളാണിവ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.