സ്വന്തം ലേഖകന്‍: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ നക്ഷത്രങ്ങള്‍ക്ക് അഞ്ച് വര്‍ഷം തടവും 50 ലക്ഷം രൂപ പിഴയും. 30 വര്‍ഷം പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമം നവീകരിക്കാനായി 2015 രൂപീകരിച്ച് പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.
മന്ത്രിമാരടങ്ങുന്ന കമ്മിറ്റി ഏപ്രിലില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശം.
കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ചതിന് ശേഷം ഉപഭോക്തൃ മന്ത്രാലയവും ഈ നിര്‍ദേശം അംഗീകരിച്ചിരിട്ടുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് തടവും പിഴയും നല്‍കുന്ന കാര്യത്തില്‍ എല്ലാ മന്ത്രാലയങ്ങള്‍ക്കും യോജിപ്പാണ് ഉള്ളതെന്നാണ് സൂചന.
കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനോ റദ്ദ് ചെയ്യാനോ വ്യവസ്ഥ ചെയ്യുന്ന നിയമവും ഇതോടനുബന്ധിച്ച് നിലവില്‍ വരും. നിലവില്‍ ക്രിക്കറ്റ്, ബോളിവുഡ് താരങ്ങള്‍ കോടികളാണ് വിവിധ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി കരാര്‍ ഒപ്പിടുന്നതിലൂടെ നേടുന്നത്. പുതിയ നിയമം വരുന്നതോടെ ഈ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും താരങ്ങള്‍ നിര്‍ബന്ധിതരാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല